KeralaLatest NewsNews

വിനോദയാത്രയ്ക്ക് പോയ മകളെ കാണാനില്ല, മാതാപിതാക്കളുടെ പരാതിയില്‍ പുറത്തായത് ഞെട്ടിക്കുന്ന പീഡന വിവരം; ടിക് ടോക് സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

 

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ടിക് ടോക് സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. വിനോദയാത്രയ്ക്ക് പോയ മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തായത്. കേസില്‍ ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുണ്‍( 20), മട്ടന്നൂര്‍ ശിവപുരം സ്വദേശി എം. ലിജില്‍ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്.

ടിക് ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചതിനാണ് അരുണ്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിവരം. സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഈ മാസം പതിനേഴിന് വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടി ഒരാഴ്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. സ്്കൂളില്‍ അന്വേഷിച്ചപ്പോള്‍ വിനോദയാത്രയ്ക്ക് പോയിട്ടില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ALSO READ: നാലുവയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

പോലീസ് അന്വേഷണം നടത്തുന്നതിനിടെ 25-ന് കുട്ടി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. കേസില്‍ പ്രതിയായ അരുണ്‍ പെണ്‍കുട്ടിയെ മൂന്നാര്‍, തിരുവനന്തപുരം, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വിവരം ലഭിച്ചു. കോവളത്ത് ഹോട്ടല്‍ ജീവനക്കാരനാണിയാള്‍.

ALSO READ: വാളയാര്‍ സംഭവത്തില്‍ സര്‍ക്കാറില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി : കേസിനെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ

അതേസമയം, ഒരു വര്‍ഷം മുന്‍പ് തന്നെ പ്രണയം നടിച്ച് മറ്റൊരാള്‍ പീഡിപ്പിച്ചിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് ശിവപുരം സ്വദേശി ലിജിന്‍ അറസ്റ്റിലാകുന്നത്. പെണ്‍കുട്ടിയും ലിജിലും സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത് സന്തോഷാണ്. ഇതേതുടര്‍ന്നാണ് ഇയാളും പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button