KeralaLatest NewsNewsIndia

വാളയാർ സംഭവം: പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ എബിവിപി യൂണിറ്റ്

ന്യൂഡൽഹി: വാളയാർ സഹോദരിമാരുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിൽ കേരള മുഖ്യ മന്ത്രിയുടെ കോലം കത്തിച്ച് ജെഎൻയുവിലെ എബിവിപി യൂണിറ്റ്. വാളയാറിൽ അതിദാരുണമായി മരണപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് എബിവിപിയുടെ ആഭിമുഖ്യത്തിൽ ജെഎൻയുവിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്.

ഇടതു പക്ഷ വിദ്യാർത്ഥി സംഘടനകളും, നേതാക്കളും വാളയാർ സംഭവത്തിൽ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും, കശ്മീർ വിഷയത്തിൽ ഓടി നടന്ന് പ്രതികരിക്കുന്ന പ്രകാശ് കാരാട്ട് വാളയാർ സംഭവത്തിൽ വാ തുറക്കുന്നില്ലെന്നും എബിവിപി ആരോപിച്ചു. ഇടതുപക്ഷ സർക്കാരിന്റെ സഹായത്തോടെയാണ് കേസിലെ പ്രതികൾ കുറ്റവിമുക്തരായതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

ALSO READ: വാളയാര്‍ സംഭവം: കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്ക് കത്തയച്ചു

കശ്മീർ വിഷയത്തെ ക്കുറിച്ച് പ്രകാശ് കാരാട്ടും ആനി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് മുൻപിലായിരുന്നു എബിവിപിയുടെ പ്രതിഷേധം. ഇവിടെവച്ചുതന്നെയാണ് പിണറായി വിജയന്റെ കോലം കത്തിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button