KeralaLatest NewsNews

വാളയാര്‍ സംഭവം: കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്ക് കത്തയച്ചു

തിരുവനന്തപുരം•വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിന് ഉത്തരവാദികളായ പ്രതികളെ വെറുതെ വിട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടണമെന്ന് കെ.പി.സി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റും ലോക്സഭയിലെ കോണ്‍ഗ്രസ്സ് ചീഫ് വിപ്പുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജില്ലയിലെ വാളയാറില്‍ ഏതാനും സാമൂഹിക വിരുദ്ധډാര്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മാനഭംഗത്തിന് ഇരയാക്കിയതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികളാണെന്ന് കരുതുന്നവര്‍ കേരളത്തില്‍ ഭരണം നടത്തുന്ന സി.പി.എമ്മിന്‍റെ സഹായത്തോടെ രക്ഷപ്പെട്ടിരിക്കുകയാണ്. കേസിന്‍റെ തുടക്കം മുതല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അവശേഷിപ്പിച്ചിരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥډാരായ പോലീസുകാരും, പ്രോസിക്യൂഷനും, ഭരണ പക്ഷ രാഷ്ട്രീയക്കാരും ചേര്‍ന്ന് പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ഘാതകരായ പ്രതികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കാനുള്ള ഇടപെടലുകളാണ് ഇക്കൂട്ടര്‍ നടത്തിയത്. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥډാര്‍ക്കും പ്രോസിക്യൂട്ടര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉയര്‍ന്ന പദവികള്‍ നല്‍കിയത് ആരോപണങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

കേരളത്തില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരെ രക്ഷപ്പെടുത്തുവാനുള്ള ഗൂഢ നീക്കങ്ങളാണ് നടത്തുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഢനങ്ങളും കൊലപാതകങ്ങളും സര്‍വ്വകാല റെക്കോഡ് ഭേദിക്കുന്ന വിധത്തിലാണ്. നിയമത്തെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് അക്രമികള്‍ക്ക് എല്ലാ ഒത്താശകളും നല്‍കിയ സര്‍ക്കാര്‍ നടപടികള്‍ ഭരണഘടനാ ലംഘനവും ജനാധിപത്യവിരുദ്ധവുമാണ്.

വാളയാറിലെ ദളിത് പെണ്‍കുട്ടികളെ പീഢിപ്പിച്ചു കൊന്ന കേസില്‍ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടത് രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി പ്രതികള്‍ക്ക് അനുകൂലമായി എഫ്.ഐ.ആര്‍ തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥരും, പ്രോസിക്യൂട്ടറും വിധി പറഞ്ഞ ജഡ്ജിയുമൊക്കെ സംശയത്തിന്‍റെ നിഴലിലാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടി ഭരണകൂടവും ഉദ്യോഗസ്ഥډാരും ഇടപെടാതിരിക്കുവാന്‍ രാഷ്ട്രപതിയുടെ ഇടപെടലുണ്ടാകണമെന്നും, ഈ കേസിന്‍റെ നടത്തിപ്പില്‍ കാണിച്ച അനാസ്ഥയ്ക്കെതിരെ വിശദമായ റിപ്പോര്‍ട്ട് കേരളാ ഗവര്‍ണ്ണറില്‍ നിന്നും തേടണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി രാഷ്ട്രപതിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button