Latest NewsKeralaNews

ഇനിയൊരു കുരുന്നും മരിക്കാതിരിക്കട്ടെ, കുഴല്‍കിണറില്‍ വീണവരെ രക്ഷിക്കാന്‍ ഉള്ള സാങ്കേതിക വിദ്യയുമായി ജോണ്‍സണ്‍

നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി കുഴല്‍ക്കിണറില്‍ കുടുങ്ങിപ്പോയ രണ്ടരവയസ്സുകാരന്‍ വിടവാങ്ങി. ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കിയാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ സുജിത് മരിച്ചത്. കുഴല്‍ കിണറില്‍ വീണ് മരിക്കുന്ന ആദ്യത്തെ കുരുന്നല്ല സുജിത്. രാജ്യം ഇത്രയും പുരോഗതിയിലെത്തിയിട്ടും കുഴല്‍കിണറില്‍ വീണവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിഷമകരമായ വസ്തുത.
ഈ സാഹചര്യത്തില്‍ ശ്രദ്ധേയ കുറിപ്പ് പങ്കുവെക്കുകയാണ് ജോണ്‍സണ്‍ എന്ന ശാസ്ത്രജ്ഞന്‍. 100 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണര്‍ ആയാലും മൂന്ന് മണിക്കൂറില്‍ അതിനുള്ളില്‍ അകപ്പെട്ട ആളെ രക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തയ്യാറാണെന്നും ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നും ജോണ്‍സണ്‍ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴുഞ്ഞ ദിവസം ഉണ്ടായ ദാരുണമായ നടന്ന കുട്ടിയുടെ മരണത്തെപ്പറ്റി രണ്ടു വാക്കു പറയട്ടെ.
ഇത്രയും പുരോഗതിയിൽ എത്തിയ നമ്മുടെ രാജ്യത്ത് ഈ കുഴൽ കിണറിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കാത്ത സംഭവങ്ങൾ ആണ് കൂടുതലും കാണുന്നത്.അതിനു ആവശ്യമായ ടെക്‌നോളജി ഇന്ന് കണ്ടെത്തിയിട്ടില്ല എന്നത് വളരെ ദുഖകരമായ കാര്യമാണ്. രാജ്യ രക്ഷയ്ക്ക് വേണ്ടി ലക്ഷകണക്കിന് കോടി രൂപ നമ്മൾ മാറ്റി വെയ്ക്കുകയും ചന്ദ്രനിലോട്ടും ശ്യൂന്യകാശ പ്രവർത്തനതിനുമായി പതിനായിരക്കണക്കിന് കോടി രൂപ ചിലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്തുണ്ടാകുന്ന കുഴൽ കിണറിൽ അകപ്പെടുന്ന കുഞ്ഞി കുരുന്നുകളെ രക്ഷിക്കാൻ ഉള്ള ടെക്നോളജി ഇല്ലാത്തത്തിൽ വളരെ അധികം ഖേദിക്കുന്നു. അതിനു ഒരു പരിഹാരം ചെയ്യേണ്ടത് നമ്മുടെ ആവിശ്യം ആണല്ലോ.100 മീറ്റർ ആഴം ഉള്ള കുഴൽ കിണർ ആയാലും 3 മണിക്കൂറിനുള്ളിൽ അതിൽ അകപ്പെട്ട ആളെ രക്ഷിക്കാൻ ഉള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ ഞാൻ തയ്യാറാണ് . അതിനു വേണ്ടുന്ന സാമ്പത്തിക ചിലവ് സർക്കാർ വഹിക്കുമോ അതോ മറ്റാരെങ്കിലും വഹിക്കാൻ തയ്യാറാണോ. തയ്യാറാണെങ്കിൽ ഞാനുമായി ബന്ധപ്പെടുക. അതിനു നല്ല പണചിലവ് ഉണ്ട് അതിന്റെ ഓരോ ഭാഗങ്ങളും അത്യാധുനിക രീതിയിൽ ഉള്ള പല ഉപകരങ്ങളും പല സാങ്കേതിക വിദ്യകളും കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് ചെയ്യേണ്ടത്. ഒരു ഹെലികോപ്റ്റർ അല്ലെങ്കിൽ വിമാനത്തിൽ മണിക്കൂറുകൾ കൊണ്ട് എത്തിച്ചു രക്ഷാപ്രവാത്തനം നടത്താൻ പറ്റുന്ന രീതിയിലാണ് രൂപകല്പന ചെയ്യുക.
Johnson M A
9744525892

https://www.facebook.com/permalink.php?story_fbid=751424325269123&id=100012046869152

shortlink

Related Articles

Post Your Comments

Related Articles


Back to top button