Latest NewsNewsIndia

സ്‌ഫോടക വസ്തു അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ കണ്ടെത്തി

ന്യൂ ഡൽഹി : സ്‌ഫോടക വസ്തു അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ കണ്ടെത്തി. ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച് ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ ടെര്‍മിനല്‍ 3യില്‍ നിന്നുമാണ് സ്‌ഫോടക വസ്തു അടങ്ങിയ ബാഗ് കണ്ടെത്തിയത്. കറുത്ത നിറത്തിലുള്ള ട്രോളി ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മാറ്റി. ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാഗിന്റെ എക്‌സറേ ചിത്രങ്ങള്‍ എടുത്തുവെങ്കിലും സ്‌ഫോടക വസ്തു എന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. സ്‌ഫോടക വസ്തു എന്താണെന്നത് വരും മണിക്കൂറില്‍ വ്യക്തമാകും. ഇതോടെ ഡൽഹി എയര്‍പോര്‍ട്ടിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Also read : അര്‍ധരാത്രയില്‍ കോളിംഗ് ബെല്‍.. പിന്നാലെ കറന്റും പോയി : വീടിന്റെ ചുമരില്‍ എന്തൊക്കെയോ സൂചിപ്പിക്കുന്ന അടയാളങ്ങളും .. നാട്ടുകാര്‍ ഭീതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button