Latest NewsNewsInternational

കശ്മീര്‍ പ്രശ്‌നം പാകിസ്ഥാന്‍ ജനതയ്ക്ക് ഒരു വിഷയമല്ല : പ്രശ്‌നം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാത്രം : യഥാര്‍ത്ഥ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് : ഇമ്രാന്‍ ഖാന്റെ പറച്ചില്‍ ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ കാര്യമായി എടുക്കരുതെന്നും നിര്‍ദേശം

ഇസ്ലാമാബാദ്: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ഏറെ അലോസരമുണ്ടാക്കിയത് പാകിസ്ഥാനായിരുന്നു. അന്താരാഷ്ട്രതലത്തില്‍ പോലും ഈ വിഷയത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉയര്‍ത്തി കാണിച്ചുവെങ്കിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ കശ്മീര്‍ പ്രശ്‌നം
പാകിസ്ഥാന്‍ ജനതയ്ക്ക് ഒരു വിഷയമല്ല, പ്രശ്നം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മാത്രം. യഥാര്‍ത്ഥ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് ഇമ്രാന്‍ ഖാന്റെ പറച്ചില്‍ ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ കാര്യമായി എടുക്കരുതെന്നും നിര്‍ദേശം

Read Also : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍; ഇത് നിങ്ങളുടെ ആളാണോ ,ഇത്തരം റിപ്പോര്‍ട്ടര്‍മാരെ എവിടെ നിന്നാണ് കിട്ടുന്നതെന്നു ഡൊണാള്‍ഡ് ട്രംപ് : നാണംകെട്ട് ഇമ്രാന്‍ ഖാന്‍

കാശ്മീര്‍ വിഷയം പാകിസ്ഥാനികളെ ബാധിക്കുന്ന വിഷയമല്ലെന്നാണ് പുതിയ സര്‍വെ വ്യക്തമാക്കുന്നത്. പാകിസ്ഥാനിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം വര്‍ധിച്ചുവരുന്ന നാണയപ്പെരുപ്പമാണെന്നും സര്‍വെ പറയുന്നു. ഗല്ലപ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി പാകിസ്ഥാനിലെ നാലു പ്രവിശ്യകളിലും നടത്തിയ സര്‍വേയിലാണ് അമ്പരപ്പിക്കുന്ന ഈ വിവരം.

ജനങ്ങള്‍ക്ക് പ്രധാനമായും ബുദ്ധിമുട്ടുണ്ടാക്കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനവും അഭിപ്രായപ്പെട്ടത് രൂക്ഷമാവുന്ന പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയുമാണ് ബാധിക്കുന്നതെന്നാണ്. തൊഴിലില്ലായ്മ (23%), കശ്മീര്‍ പ്രശ്നം (8%), അഴിമതി (4%), ജലദൗര്‍ലഭ്യം (4%) എന്നിങ്ങനെയാണ് ജനങ്ങള്‍ നേരിടുന്ന മറ്റു പ്രശ്നങ്ങളെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.

പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം, ഊര്‍ജ്ജ പ്രതിസന്ധി, ഡങ്കിപ്പനിയുടെ വ്യാപനം തുടങ്ങിയവയും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു. നിലവില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനെ കരിമ്പട്ടികയില്‍ കൂടി ഉള്‍പ്പെടുത്തിയാള്‍ രാജ്യത്തിന്റെ സ്ഥിതി പരിതാപകരമായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കണക്കിലെടുത്ത് പാകിസ്ഥാന്‍ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button