KeralaLatest NewsNews

പി.എസ്.സി: കേരള ഭരണ സര്‍വീസിലേക്കുളള ആദ്യ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള ഭരണ സര്‍വീസിലേക്കുളള (കെ.എ.എസ്) പി.എസ്.സിയുടെ ആദ്യ വിജ്ഞാപനം ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. സംസ്ഥാന ഭരണനിര്‍വഹണം കാര്യക്ഷമമാക്കുകയും സമര്‍ഥരായ ചെറുപ്പക്കാരെ നിയോഗിക്കാനുമാണ് കെ.എ.എസ് ലക്ഷ്യമിടുന്നത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പിഎസ്‌സി ആസ്ഥാനത്ത് ചെയര്‍മാന്‍ എം.കെ സക്കീര്‍ നടത്തും.

പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2020 നവംബര്‍ ഒന്നിന് ആദ്യ ബാച്ച് റാങ്ക്പട്ടിക തയ്യാറാകുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും.

ALSO READ: സംസ്‌കൃത സർവകലാശാലയിൽ സ്ഥാനക്കയറ്റ നീക്കം

ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരു മാസം സമയം നല്‍കും. നേരിട്ടുളള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തില്‍ നിന്നുളള ആദ്യ തസ്തിക മാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button