NewsBusiness

ഇന്ന് സ്വർണ വില വീണ്ടും വർദ്ധിച്ചു

കൊച്ചി : സംസ്ഥാനത്തു സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 3,600 രൂപയും പവന് 28,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 3,570 രൂപയും പവന് 28,560 രൂപയുമായിരുന്നു നിരക്ക്. ഒക്ടോബർ 30നു സ്വർണ വില കുറഞ്ഞിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. ഇതനുസരിച്ച് പവന് 28,440 രൂപയിലും,3,555 രൂപയുമായിരുന്നു വില.നാല് ദിവസത്തിന് ശേഷമായിരുന്നു സ്വർണ്ണ വില കുറഞ്ഞത്. അതിനു മുൻപുള്ള ദിവസങ്ങളിൽ(ഒക്ടോബർ 25 മുതൽ 29വരെ) പവന് 28,680 രൂപയിലും ഗ്രാമിന് 3,585രൂപയിലുമായിരുന്നു വ്യാപാരം. ഒക്‌ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.

ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില. അതേസമയം ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വർദ്ധിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,509.49 ഡോളറാണ് ഇന്നത്തെ നിരക്ക്.

Also read : നേട്ടം കൈവിടാതെ ഓഹരി വിപണി : വ്യാപാരത്തിൽ ഇന്നും ഉണർവ്

Tags

Related Articles

Post Your Comments


Back to top button
Close
Close