KeralaLatest NewsNews

മരട് ഫ്‌ളാറ്റ് കേസ്: 72 പേര്‍ക്ക് ഫ്‌ളാറ്റുകള്‍ വില്‍പ്പന നടത്തി വഞ്ചിച്ച ഫ്ലാറ്റ് ഉടമയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി

മൂവാറ്റുപുഴ: മരട് ഫ്‌ളാറ്റ് തട്ടിപ്പു കേസിൽ 72 പേര്‍ക്ക് ഫ്‌ളാറ്റുകള്‍ വില്‍പ്പന നടത്തി വഞ്ചിച്ച ആല്‍ഫ വെഞ്ചേഴ്‌സ് ഉടമയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ വിജിലന്‍സ് കോടതി ഉത്തരവായി. മരട് ആല്‍ഫാ വെഞ്ചേഴ്‌സിന്റെ ഉടമ എം ഡി പോള്‍ രാജിനെ ആണ് കസ്റ്റഡിയിൽ വിടുന്നത്. നാളെ വൈകീട്ട് മൂന്ന് മണിവരെയാണ് കസ്റ്റഡി കാലാവധി. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെ പറ്റി വിശദമായി അന്വേഷിക്കാനും കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനുമാണ് പോള്‍ രാജിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

ആല്‍ഫ വെഞ്ചേഴ്‌സ് കൃത്യമായ രേഖകള്‍ ഒന്നും ഇല്ലാതെയാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഫയര്‍ ആല്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എന്‍ഒസിയോ റീജനല്‍ ടൗണ്‍ പ്ലാനറുടെ അംഗീകാരമോ ഇല്ലാതെയാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചത്.

ALSO READ: മരടിലെ 84 ഫ്‌ളാറ്റ് ഉടമകളെ കുറിച്ച് ഒരു വിവരവുമില്ല : അവര്‍ ആരാണെന്നോ എവിടെ നിന്നുള്ള വരാണെന്നോ ഒരു വിവരവുമില്ലെന്ന് അധികൃതര്‍

കൂടാതെ നിയമലംഘനം മറച്ചും കോടതികളില്‍ നിലവിലിരുന്ന കേസുകളുടെ വിവരങ്ങള്‍ അറിയിക്കാതെയും ഫ്ലാറ്റുകൾ വിൽപ്പന നടത്തി. ഈ വിവരങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button