Latest NewsIndiaInternational

ഇന്ത്യയുമായി 20 സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ജർമ്മനി

തന്ത്ര പരമായ പദ്ധതികളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് സംയുക്ത പ്രഖാപനത്തിനുളള കരാറുകള്‍ കൈമാറിയതെന്ന് വിദേശകാര്യമന്ത്രിലയം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വിദ്യഭ്യാസം ,കൃഷി, സമുദ്ര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സംയുക്തപ്രഖ്യാപനം ഉള്‍പ്പടെയുളള സുപ്രധാനമായ 20 ഓളം കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പു വച്ചു.എഐയെ കുറിച്ചുളള ഗവേഷണവും വികസനവും, ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റിക്ക് ഇന്തോ -ജര്‍മ്മന്‍ പങ്കാളിത്തം തുടങ്ങി തന്ത്ര പരമായ പദ്ധതികളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് സംയുക്ത പ്രഖാപനത്തിനുളള കരാറുകള്‍ കൈമാറിയതെന്ന് വിദേശകാര്യമന്ത്രിലയം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും, ജര്‍മ്മനി ചാന്‍സലര്‍ ഏഞ്ചലമെര്‍ക്കലും തമ്മിലുളള കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്.സിവില്‍ ഏവിയേഷന്‍ സഹകരണത്തിനുളള കരാറുകളിലും ഒപ്പിട്ടുണ്ട്. അന്താരാഷ്ട്ര സമാര്‍ട്ട് നഗര ശൃഖംല സഹകരണം, നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യഭ്യാസം, പരിശീലനം എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇന്‍ഷുറന്‍സ്,വ്യക്തികളുടെയും, വൈകല്യമുളള തൊഴിലാളികളുടെയും പുനരധിവാസം, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ ധാരണ പത്രം ഒപ്പു വച്ചു.

ശാസ്ത്ര സാങ്കേതിക ഗവേഷണ സഹകരണം, ആയുര്‍വേദത്തില്‍ അക്കാദമിക് സഹകരണം, യോഗ ,ധ്യാനം, ഉന്നതവിദ്യാഭ്യാസ രംഗത്തെ സഹകരണം,ഉന്നത വിദ്യഭ്യാസ രംഗത്തെ ഇന്തോ -ജര്‍മ്മന്‍ പങ്കാളിത്തത്തിന്റെ കാലാവധി നീട്ടുന്നതിനായുളള കരാറുകളിലും ഇരു രാജ്യങ്ങളും ധാരണ പത്രം ഒപ്പിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button