Latest NewsNewsInternational

സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതി; തായ്‌ലന്‍ഡില്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ബാങ്കോക്ക്: തായ്‌ലന്‍ഡിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്‌ലന്‍ഡിലെത്തിയാല്‍ സ്വന്ത൦ നാട്ടിലെത്തുന്ന പ്രതീതിയാണ് ഉളവാക്കുന്നതെന്നും തായ്‌ലന്‍ഡിന്‍റെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയത നിറഞ്ഞു നില്‍ക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. തായ്‌ലന്‍ഡിലെ രാജകുടുംബത്തിന് ഭാരതവുമായി വളരെ അടുത്തതും ചരിത്രപരവുമായ ബന്ധമാണ് ഉള്ളതെന്നും മഹാചക്രി രാജകുമാരിയ്ക്ക് സംസ്‌കൃതത്തില്‍ അതീവ പ്രവീണ്യമായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read also: നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പാകിസ്ഥാനിൽ നിന്ന് തന്നെ പണി കിട്ടി

ആര്‍.സി.ഇ.പി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലന്‍ഡില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറിന്‍റെ അന്തിമചര്‍ച്ചയാണ് തായ്‌ലന്‍ഡില്‍ നടക്കുക. ഗുരു നാനാകിന്‍റെ ജന്മവാര്‍ഷിക ദിനാഘോഷത്തിന്‍റെ ഭാഗമായി അനുസ്മരണ നാണയം ചടങ്ങിൽ പുറത്തിറക്കി. കൂടാതെ തമിഴ് തിരുക്കറലിന്‍റെ തായ് പരിഭാഷയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button