Latest NewsNewsIndia

ആസിയാന്‍ ഉച്ചകോടി: ഭീകര വാദത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടാൻ രാജ്യങ്ങൾ തമ്മിൽ ധാരണ

ന്യൂഡല്‍ഹി: ഭീകര വാദത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടാൻ ആസിയാന്‍ ഉച്ചകോടിയില്‍ രാജ്യങ്ങൾ തമ്മിൽ ധാരണയായി. തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പതിനാറാമത് ആസിയാന്‍ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ചര്‍ച്ച ചെയ്തത്. സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന നീക്കങ്ങള്‍ പോലും തീവ്രവാദം ദുര്‍ബലപ്പെടുത്തുമെന്നും ആസിയാന്‍ ഉച്ചകോടിയില്‍ വിലയിരുത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമുദ്ര സുരക്ഷ, വാണിജ്യം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാനും ആസിയാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കര, നാവിക, വ്യോമ മാര്‍ഗങ്ങള്‍ ഇനിയും വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആസിയാന്‍ ഉച്ചകോടിയില്‍ വ്യക്തമാക്കി.

ALSO READ: തെക്കന്‍ ഏഷ്യയിലെ സാമ്പത്തിക വ്യവസ്ഥയെ നയിക്കുന്നത് ഇന്ത്യയാകും : ഏഷ്യയിലെ പ്രബല ശക്തിയായി ഇന്ത്യയുടെ കുതിപ്പ് : പാകിസ്ഥാന്‍ തകര്‍ച്ചയില്‍ തന്നെ : ഐഎംഎഫ് റിപ്പോര്‍ട്ട്

ഇന്ത്യ- ആസിയാന്‍ സഹകരണത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംയോജിതവും, ഉറച്ചതും, സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാക്കുന്ന ആസിയാന്‍ കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങളില്‍ ഒന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button