KeralaLatest NewsNews

വാടക കൊലയാളിയുമായി ഏറ്റുമുട്ടല്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കുറ്റവാളിയെ വധിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കൊടും കുറ്റവാളിയെ വധിച്ചു. സച്ചിന്‍ പാണ്ഡെ എന്നയാളെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വധിച്ചത്. ഇയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും കരാര്‍ എടുത്ത് ആളുകളെ കൊല്ലുന്ന വാടക കൊലയാളിയായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാണ്ഡെ ഒരു മികച്ച ഷൂട്ടറാണെന്നും കരാര്‍ പ്രകാരം ഒരാളെ വധിക്കാനായാണ് ഇയാള്‍ വിഭൂതി ഖണ്ഡിലെത്തിയതെന്നും എസ്പി രാജിവ് നാരായണ്‍ മിശ്ര പറഞ്ഞു. വിഭൂതി ഖണ്ഡിലുള്ള ഒരു കോളേജിനു മുന്നില്‍വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

ALSO READ: സിപിഎം പ്രവര്‍ത്തകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊലപാതകം, പിടിച്ചുപറി, കവര്‍ച്ച എന്നിങ്ങനെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇയാളുടെ പക്കല്‍ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധം പിടികൂടിയതായും എസ്പി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button