KeralaLatest NewsNews

തേങ്ങയ്ക്ക് കര്‍ഷകന് നല്ല വില ലഭ്യമാക്കൻ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: തേങ്ങയ്ക്ക് കര്‍ഷകന് നല്ല വില ലഭ്യമാക്കൻ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നാളികേര ഉത്പന്നങ്ങള്‍ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് രണ്ട് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര നാളികേര സമ്മേളന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആണ് പാർക്ക് തുടങ്ങുന്നത്.

നാളികേര അനുബന്ധ വ്യവസായം ആരംഭിക്കാന്‍ വ്യവസായ പാര്‍ക്കുകള്‍ കോഴിക്കോടും കണ്ണൂരുമായാണ് ആരംഭിക്കുക. ഇവിടെ കേര അനുബന്ധ ഉത്പന്നങ്ങള്‍ പ്രത്യേക പദ്ധതിയിലൂടെ ഉത്പാദിപ്പിക്കും. സംരംഭകര്‍ക്ക് പ്രത്യേക സഹായം സര്‍ക്കാര്‍ നല്‍കുമെന്നും വ്യവസായമന്ത്രി ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളികേര അനുബന്ധ വ്യവസായം വ്യാപകമാക്കാനും കൃഷി ശക്തമാക്കുന്നതിനുള്ള പദ്ധതിയും നയവുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേര കൃഷി വ്യാപകമാക്കും.

ALSO READ: സീനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം : വാക്ക്-ഇൻ-ഇന്റർവ്യൂ

വിദേശ സാങ്കേതിക സഹായത്തോടുകൂടി വലിയ പദ്ധതികള്‍ ആരംഭിക്കും. പുതിയ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളാകും ഇതിലൂടെ സാധ്യമാക്കുക. കയറ്റുമതി ലക്ഷ്യമിട്ട് ഇവ വന്‍തോതില്‍ വ്യവസായ പാര്‍ക്കില്‍ ഉത്പാദിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button