Latest NewsNewsSaudi ArabiaGulf

ഹൃദയാഘാതം : പ്രവാസി സൗദിയിൽ മരിച്ചു

റിയാദ് : പ്രവാസി സൗദിയിൽ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (51) റിയാദ് ആണ് നസീമിലെ താമസസ്ഥലത്ത് ശനിയാഴ്ച്ച മരിച്ചത്. ഹൃദയാഘാതമാണ്‌ മരണകാരണം. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

30 വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു സിദ്ദീഖ്. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിയത്. മുഹമ്മദ് ഹനീഫ, ജമീല ബീവി ദമ്പതികളുടെ മകനാണ് സിദ്ദീഖ്. ഭാര്യ: ഹംസത്ത് ബീവി. മക്കൾ: അലീന അലീന (പ്ലസ് ടു വിദ്യാർഥിനി), ആദില (പ്ലസ് വൺ വിദ്യാർഥി).

ALSO READ : കുരങ്ങന്റെ കൈയിൽനിന്ന് കല്ല് ദേഹത്തുവീണ് നാലുമാസം പ്രായമുള്ള കുട്ടി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button