Latest NewsNewsSaudi ArabiaGulf

ആഗോള വിപണിയിലെ എണ്ണ വില ഇടിവ് : നികുതി ഉയര്‍ത്താന്‍ ജിസിസി രാഷ്ട്രങ്ങളുടെ തീരുമാനം

റിയാദ് :  ആഗോള വിപണിയില്‍ എണ്ണ വില ഇടിഞ്ഞതോടെ നികുതി ഉയര്‍ത്താന്‍ ജിസിസി രാഷ്ട്രങ്ങള്‍ തീരുമാനിച്ചതായി സൂചന. ആര്‍ഭാട, കോര്‍പ്പറേറ്റ് നികുതികള്‍ക്കൊപ്പം, മൂല്യവര്‍ധിത നികുതിയും ഫലപ്രദമായി നടപ്പാക്കാനാണ് ശ്രമം. അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങളാണ് ഇക്കാര്യം വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

Read Also : നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്ന സമയമാണിത്. ബജറ്റിലേക്ക് പ്രധാന വിഹിതമായി എത്തുന്നത് എണ്ണയില്‍ നിന്നുള്ള വരുമാനമാണ്. എന്നാല്‍ സൗദിയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ എണ്ണ വരുമാനം കുറയുന്നതായി ബജറ്റ് അനുബന്ധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നികുതി പിരിവ് ഫലപ്രദമായി നടപ്പാക്കാനുള്ള ആലോചന. ഇത് സംബന്ധിച്ച പരിശോധനകള്‍ നികുതി മന്ത്രായങ്ങള്‍ക്ക് കീഴില്‍ പഠനം തുടരുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഢംബര നികുതി, സ്വത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള നികുതി, വരുമാന നികുതി എന്നിവയാണ് ഇവയില്‍ പ്രധാനം. നേരത്തെ നടപ്പിലാക്കിയ അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി ഫലപ്രദമായി നടപ്പാക്കാനും ശ്രമമുണ്ടാകും. ഇതിന് പുറമെ പ്രത്യേക സ്ലാബുകളാക്കി നികുതി ചുമത്താനുള്ള പഠനങ്ങളും വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍ പഠനം പുരോഗമിക്കുന്നുണ്ട്. എനര്‍ജി ഡ്രിങ്കുകള്‍ക്കും പുകയില ഉത്പന്നങ്ങള്‍ക്കും നൂറ് ശതമാനം നികുതി യുഎഇക്കൊപ്പം ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും വരും മാസങ്ങളില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button