Latest NewsNewsSaudi Arabia

സ്‌കൂള്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു; സമയോചിതമായി ഇടപെട്ട് വിദ്യാര്‍ഥി

റിയാദ്: സ്‌കൂള്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സമയോചിതമായി ഇടപെട്ട വിദ്യാര്‍ഥി മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചു. സൗദി അറേബ്യയിലെ തൈമ ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പതിവുപോലെ വിദ്യാര്‍ത്ഥികളെല്ലാം കയറി ബസ് സ്‌കൂളില്‍ നിന്നും പുറപ്പെട്ടു. പെട്ടെന്നാണ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായത്. ഒരു നിമിഷം ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ എന്തു ചെയ്യണമെന്ന് അറിയാതെ സംശയിച്ചു. ഈ സമയം നഹാര്‍ അല്‍ അന്‍സി എന്ന വിദ്യാര്‍ഥി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു. അപകടരഹിതമായി ബസ് നിര്‍ത്തി. ബസിനു പുറത്ത് ചെറിയ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. നഹാറിന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച വിദ്യാഭ്യാസ ഡയറക്ടര്‍ ബസ് ഡ്രൈവര്‍ മൊട്ടോബ് അല്‍ അന്‍സിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും പ്രതികരിച്ചു. അപകടം നടന്ന ബസ്സിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button