Latest NewsNewsIndia

മദ്യലഹരിയിൽ പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ചു; പിതാവ് പിടിയിൽ

ബെംഗളൂരു: മദ്യലഹരിയിൽ സിനിമയിലെ ഡയലോ​ഗ് പറഞ്ഞുകൊണ്ട് പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ച സംഭവത്തില്‍ പിതാവ് പിടിയിൽ. കെജിഎഫ് സിനിമയിലെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. കാപ്പി എസ്റ്റേറ്റ് ഉടമയായ അന്‍പതുകാരനാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ഹാസനിലെ ചെമ്പകനഗറിലാണ് സംഭവം.

Read also: മദ്യലഹരിയില്‍ വഴക്ക് : സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു

രണ്ട് പെണ്മക്കളാണ് ഇയാൾക്കുള്ളത്. ഇവരിൽ ഒരാളെയാണ് ഭാര്യയുടെ മുന്നില്‍വെച്ചു ഇയാള്‍ മദ്യലഹരിയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. മക്കളില്‍ ഒരാള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ എടുത്തു. ഈ ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തില്‍ ഭാര്യയും പരാതി നല്‍കിയിരുന്നു. ആണ്‍കുട്ടികള്‍ ഇല്ലാതിരുന്ന ദേഷ്യത്തില്‍ ഇയാള്‍ പെണ്‍കുട്ടികളെയും ഭാര്യയെയും പതിവായി ഉപദ്രവിച്ചിരുന്നതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button