Latest NewsNewsBusiness

ഗോ എയറില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

 

കൊച്ചി : ഗോ എയറില്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് . ഗോ എയറിന്റെ 14ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഗോ എയര്‍ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും പ്രത്യേക നിരക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ഷികത്തോട് അനുബന്ധിച്ച് 14 എന്ന അക്കത്തില്‍ അവസാനിക്കുന്ന നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

read also : കണ്ണൂരില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ കുറഞ്ഞു

ആഭ്യന്തര റൂട്ടുകളില്‍ കൊച്ചിയില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ക്ക് 1914 രൂപയാണ് നിരക്ക്. ക്രിസ്തുമസ്-പുതുത്സരാഘോഷങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ആഘോഷിക്കാന്‍ മികച്ച അവസരമാണിത്. ആഭ്യന്തര റൂട്ടുകളില്‍ മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഈ നിരക്ക് ലഭിക്കുക.

‘യാത്രക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് കൃത്യനിഷ്ഠയുള്ള യാത്രാനുഭവം നല്‍കി ഞങ്ങള്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി. കൂടുതല്‍ ഫ്‌ളൈറ്റുകളും മികച്ച വളര്‍ച്ചാനേട്ടവുമായി 15ാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ നേട്ടത്തിനു കാരണം ഉപഭോക്താക്കളാണ്. അവരാണ് ഞങ്ങളെ കൃത്യനിഷ്ഠയും വിശ്വസനീയതയുമുള്ള എയര്‍ലൈനാക്കിയത്. അതിനാല്‍ അവിസ്മരണീയമായ ഈ നിമിഷത്തില്‍ അവര്‍ക്ക് മികച്ച അനുഭവം തിരികെ നല്‍കുകയാണ് ലക്ഷ്യം’, ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button