Latest NewsNewsIndia

ജാമ്യാപേക്ഷ നാലാമതും തള്ളിയതോടെ ആത്മഹത്യാഭീഷണിയുമായി നീരവ് മോദി

ന്യൂഡല്‍ഹി: ജാമ്യാപേക്ഷ വീണ്ടും തള്ളിയതോടെ ആത്മഹത്യാഭീഷണിയുമായി നീരവ് മോദി. നാലാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി തള്ളിയിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് അയച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി പറയുകയുണ്ടായി. വീട്ടുതടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ജാമ്യത്തുകയായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാമെന്നും മോദിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു.

Read also: ജാമ്യാപേക്ഷ : നീരവ് മോദിയ്ക്ക് വീണ്ടും തിരിച്ചടി

2018 ഓഗസ്റ്റിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടന് അപേക്ഷ നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും രാജ്യം വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button