KeralaLatest NewsNews

മരടില്‍ പൊളിയ്ക്കുന്ന ഫ്‌ളാറ്റുകളില്‍ വ്യാപക മോഷണം : നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്തുക്കളെന്ന് ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി : മരടില്‍ പൊളിയ്ക്കുന്ന ഫ്ളാറ്റുകളില്‍ വ്യാപക മോഷണം, നഷ്ടപ്പെട്ടത് വിലപിടിപ്പുള്ള വസ്തുക്കളെന്ന് ഫ്ളാറ്റ് ഉടമകള്‍. ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ നിര്‍ദേശ പ്രകാരം ഫ്‌ളാറ്റുകളില്‍ നിന്നു സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് ബുധനാഴ്ച സമയം അനുവദിച്ചിരുന്നു. അതിനായി ഫ്‌ളാറ്റുകളില്‍ എത്തിയപ്പോഴാണു പല സാധനങ്ങളും മോഷണം പോയതായി അറിഞ്ഞതെന്ന് ഉടമകള്‍ പറഞ്ഞു. സമിതിയുടെ അനുമതി ലഭിച്ച ഉടമകളെ മാത്രമാണ് ഫ്‌ളാറ്റുകളിലേക്കു കടത്തിവിട്ടത്.

Read Also : മരട് ഫ്‌ളാറ്റ് : നഷ്ടപരിഹാരം കൂടുതല്‍ പേര്‍ക്ക് : സിനിമാ രംഗത്തെ പ്രമുഖര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബുധന്‍ വൈകിട്ട് ഏഴര വരെ സമയം നല്‍കി. ഫ്‌ളാറ്റുകളില്‍ നിന്ന് എസിയും ഫാനും ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളും വിലകൂടിയ സാനിറ്ററി ഉപകരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് ഉടമകളുടെ ആരോപണം. പരാതി നല്‍കിയാല്‍ ഇതെക്കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. വാതില്‍, ജനല്‍ തുടങ്ങിയ സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കാനുള്ള കമ്പനികള്‍ക്കു നല്‍കിയതില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചു.

ഉടമകള്‍ സ്വന്തം നിലയില്‍ പിടിപ്പിച്ച വാതിലുകള്‍ പോലും പൊളിക്കുന്ന കമ്പനിക്കു നല്‍കിയിട്ടുണ്ട്. കണക്കെടുപ്പ് നടത്താതെയാണു വാതിലുകളും സ്റ്റീല്‍ കൈവരികള്‍ ഉള്‍പ്പെടെയുള്ളവയും പൊളിക്കുന്ന കമ്പനികള്‍ക്കു നല്‍കിയത്. 5- 6 കോടി രൂപയുടെ സാധനങ്ങളാണ് ഇത്തരത്തില്‍ കൊണ്ടുപോയതെന്ന് ഫ്‌ലാറ്റ് ഉടമ ബിയോജ് ചേന്നാട്ട് പറഞ്ഞു. ബോട്ട് ഉപയോഗിച്ചു കായല്‍വഴി വലിയ തോതില്‍ സാധനങ്ങള്‍ ഫ്‌ലാറ്റില്‍ നിന്നു കടത്തിയെന്നും ബിയോജ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button