Latest NewsNewsSaudi Arabia

ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് അദ്ദേഹം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കന്‍ ശതകോടീശ്വരന്‍

റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ അമേരിക്കൻ ശതകോടീശ്വരനായ റെയ് ഡാലിയോ. ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഡാലിയോയുടെ പ്രതികരണം. ‘എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ഏറ്റവും മികച്ച ലോകനേതാക്കളില്‍ ഒരാളാണ്. രാജ്യത്തെ പാവങ്ങളെയോ, പണക്കാരെയോ പ്രതിനിധാനം ചെയ്യുന്നതിന് പകരം അവരെ ഒരുമിപ്പിച്ച്‌ നിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. 500 മില്ല്യണ്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കി, വെള്ളം എത്തിച്ചു, ഇതെല്ലാമാണ് ആളുകളുടെ ജീവിതങ്ങളെ മാറ്റുന്നതും ഒരുമിപ്പിക്കുന്നതും. താങ്കള്‍ ഒരു വലിയ സാമ്പത്തിക പുരോഗമനത്തിനുള്ള വേദി ഒരുക്കുകയാണ്’ എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

Read also: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഭാഗീയതയുടെ തലവനെന്ന് പരാമർശിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്.

സൗദി അറേബ്യയുടെ സുപ്രധാന വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷപ്രസംഗം നടത്തിയിരുന്നു. ഇതിനിടെ മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിലാണ് ഡാലിയോ വേദിയില്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button