KeralaLatest NewsNews

സുപ്രീം കോടതി വിധി: കടുത്ത നിലപാട് സ്വീകരിക്കുമെന്ന് യാക്കോബായ വിശ്വാസികൾ; സഭയുടെ ഭീഷണിയുടെ മുമ്പിൽ പിണറായി പതുങ്ങിയോ?

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്ന കോടതി വിധിയിൽ ശക്തമായ പ്രതിഷേധമാണ് യാക്കോബായ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സുപ്രീംകോടതി വിധിയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് യാക്കോബായ സഭ മുന്നറിയിപ്പ് നൽകി. അതേസമയം, ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗം തർക്കത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും , എന്നാൽ പരിഹാരശ്രമത്തിനുള്ള പുതിയ സാധ്യതകൾ സർക്കാർ തേടുകയാണെന്നും പിണറായി ഉറപ്പ് നൽകി.

മനുഷ്യാവകാശലംഘനം തുടർന്നാൽ ഓർത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി. കായംകുളം കട്ടച്ചിറ പള്ളിയിൽ 91 കാരിയായ മറിയാരാജന്റെ മൃതദേഹം സംസ്ക്കരിക്കുന്നത് അനന്തമായി നീളുന്നത് യാക്കോബായ വിഭാഗം വൈദികർ പിണറായി വിജയനെ അറിയിച്ചു.

ALSO READ: മൃതദേഹങ്ങളോട് അനാദരവ് കാട്ടാറില്ല, യാക്കോബായസഭ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ അവഹേളിക്കുകയാണ്; വിമർശനവുമായി ഓർത്തഡോക്സ് സഭ

ദേശീയമനുഷ്യാവകാശകമ്മീഷന്റെ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തുകയാണ് ഓര്‍ത്തഡോക്സ് വിഭാഗമെന്നും അവര്‍ പരാതിപ്പെട്ടു. മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്ന നിർദ്ദേശം സംസ്ഥാനമനുഷ്യാവകാശകമ്മീഷൻ വഴി നടപ്പാക്കണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button