Latest NewsNewsInternational

അയോധ്യ വിധി : ആഗോളതലത്തിലും പ്രതികരണം :ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം : ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്

ന്യൂഡല്‍ഹി : അയോധ്യ വിധി, ആഗോളതലത്തിലും പ്രതികരണം. അയോധ്യ വിധി പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററില്‍ ഹാഷ് ടാഗുകളുടെ പ്രളയം. ട്രെന്‍ഡ് ഹിന്ദു-മുസ്ലിം ഭായ് ഭായിക്ക ്. അയോധ്യ ഭൂമിതര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഹാഷ്ടാഗുകളുടെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അയോധ്യാ വിധി, ഹിന്ദുമുസ്ലീം ഭായിഭായി തുടങ്ങിയ ഹാഷ്ടാഗുകളാണ് ഇന്ത്യയിലും, ആഗോളതലത്തിലും ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചത്.

Read Also : അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി

‘അയോധ്യവിധി’ ആഗോളതലത്തില്‍ തന്നെ ടോപ്പ് ട്രെന്‍ഡ് പട്ടികയില്‍ എത്തി. 206കെ ട്വീറ്റുകളുമായാണ് ഈ ട്രെന്‍ഡിംഗ് സംഭവിച്ചത്. ഹിന്ദുമുസ്ലീം ഭായിഭായി ആഗോളതലത്തില്‍ നാലാമതും എത്തി, 18.7കെയിലേറെ ട്വീറ്റുകളാണ് ഈ ടാഗുമായി പോസ്റ്റ് ചെയ്യപ്പെട്ടത്.

‘വിധിയുടെ ഉള്ളക്കം എന്തായാലും ഇന്ന് ചരിത്രപരമായ ദിനമാണ്. ചരിത്രം നമ്മളെ സമാധാനത്തിന്റെയും, ഐക്യത്തിന്റെയും വക്താക്കളായി ഓര്‍മ്മിക്കണം. വിദ്വേഷവും, വേര്‍തിരിവും പരത്തുന്നവരെ എതിരിടാന്‍ സ്നേഹവും, ഒരുമയും പ്രകടിപ്പിച്ചെന്ന് ഉറപ്പാക്കാം. നമുക്ക് മനുഷ്യത്വത്തെ ട്രെന്‍ഡിംഗ് ആക്കാം’, ഹിന്ദുമുസ്ലീം ഭായിഭായി ടാഗിനൊപ്പം ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.

ആഗോളതലത്തിലെ ആദ്യ പത്ത് ട്രെന്‍ഡുകളില്‍ മൂന്നെണ്ണം ഭൂമിതര്‍ക്ക വിഷയത്തെക്കുറിച്ചാണ്. ഇന്ത്യയിലെ ട്രെന്‍ഡില്‍ പത്തെണ്ണവും അയോധ്യ വിധിയെക്കുറിച്ചുള്ളതുമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button