Latest NewsKeralaNews

നബിദിനാഘോഷങ്ങളുടെ ഭാഗമായി നിരോധനാജ്ഞയ്‍ക്ക് നാളെ ഇളവ് പ്രഖ്യാപിച്ചു

കുമ്പള: നബിദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാളെ ഇളവ്. നാളെ രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെയാണ് ഇളവ്. കാല്‍ നടയായി നബിദിന റാലി അനുവദിക്കുന്നതായിരിക്കും. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല. നബിദിന റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. നബിദിന റാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Read also: അയോധ്യ വിധി: കേരളത്തിലും സർക്കാരിന്റെ മുന്നറിയിപ്പും ചില സ്ഥലങ്ങളിൽ നിരോധനാജ്ഞയും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച്‌ നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകള്‍ പ്രഖ്യാപിക്കുന്നു.

1. കാല്‍ നടയായി നബിദിന റാലി അനുവദിക്കുന്നതാണ്.
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്.
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല.
4.നബിദിന റാലിയോട് അനുബന്ധിച്ച്‌ റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
5. നബിദിന റാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണ്.

ഏവര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നബിദിനാംശങ്ങള്‍ നേരുന്നു

ജില്ലാ കലക്ടര്‍ കാസര്‍ഗോഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button