KeralaLatest NewsNews

റിജോഷിനെ കൊലപ്പെടുത്തിയത് എങ്ങിനെയെന്ന് വ്യക്തമായ തെളിവ് : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

ഇടുക്കി: കൊല്ലപ്പെട്ട ശാന്തന്‍പാറ റിസോര്‍ട്ട് ജീവനക്കാരന്‍ റിജോഷിന്റെ പോസ്റ്റ്‌മോര്‍ട്ടം പുറത്ത്. റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത്‌ഞെരിച്ചിട്ടാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, പുത്തടി മുല്ലൂര്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെണ് പൊലീസ്.

Read More : ശാന്തമ്പാറ റിസോർട്ട് കൊലപാതകം: പ്രധാന പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെണ് പൊലീസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

സംഭവവത്തെ തുടര്‍ന്ന്, റിജോഷിന്റെ ഭാര്യ ലിജി (29), രണ്ടു വയസുള്ള മകള്‍, റിസോര്‍ട്ട് മാനേജറും റിജോഷിന്റെ സുഹൃത്തുമായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തില്‍ വസിം (31) എന്നിവര്‍ ഒളിവിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി വസിമിന്റെ സഹോദരന്‍ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഫഹദിനെ വിട്ടയച്ചിരുന്നില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് കാണാതായ റിജോഷിന്റെ (31) മൃതദേഹം കഴുതക്കുളം മേട്ടില്‍ റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. കയറോ, തുണിയോ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button