Latest NewsKeralaNews

ഭാരതത്തിന്റെ മതേതര പാരമ്പര്യത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ഭരണഘടനാബെഞ്ച് സുപ്രധാന അയോധ്യ വിധി പുറപ്പെടുവിച്ചതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ

കൊച്ചി: ഭാരതത്തിന്റെ മതേതര പാരമ്പര്യത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ഭരണഘടനാബെഞ്ച് സുപ്രധാന അയോധ്യ വിധി പുറപ്പെടുവിച്ചതെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സുപ്രീംകോടതിവിധിയെ മാനിക്കുക എന്നതാണ് ഓരോ പൗരന്റെയും ഉത്തരവാദിത്വം. അയോധ്യാ ഭൂമിപ്രശ്നത്തിൽ സുപ്രീംകോടതി പരിഹാരത്തിൽ എത്തിയിരിക്കുകയാണ്. ഒരു രാഷ്ട്രീയപ്രശ്നം എന്ന നിലയിൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ അധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ന്യായമായ വിയോജിപ്പുകൾ നിയമപരമായി ഉന്നയിക്കാനുള്ള അവസരങ്ങളും ഭരണഘടന നൽകുന്നുണ്ട്. ഭരണഘടനാപരിഹാരങ്ങൾക്കൊപ്പം മധ്യസ്ഥശ്രമങ്ങൾക്കുള്ള വാതിലുകളും കോടതി തുറന്നിട്ടിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വിധി പുറത്തുവന്നിരിക്കുന്നത്.

സുപ്രീം കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകൾ തള്ളിക്കളയാതെയാണ് വിധിപറഞ്ഞിരിക്കുന്നത്. ബാബറി മസ്ജിദ് പണിതത് ഒരു ഹിന്ദുനിർമിതിക്കു മുകളിലാണെന്നാണ് പുരാവസ്തുവകുപ്പ് കണ്ടെത്തിയത്. എന്നാൽ, അതു ക്ഷേത്രമാണോ എന്നകാര്യം വ്യക്തമല്ല. അതുകൊണ്ട് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കുന്നുണ്ട്.

ALSO READ: അയോദ്ധ്യ വിധി: പുന:പരിശോധന ഹർജി നൽകുമോ? നിലപാട് വ്യക്തമാക്കി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

പള്ളി ഒരുകാലത്തും മുസ്‌ലിങ്ങൾ ഉപേക്ഷിച്ചിരുന്നില്ല. രാമജന്മ ഭൂമിയാണെന്ന വിശ്വാസത്തെയോ മുസ്‌ലിങ്ങളുടെ പള്ളിയാണെന്ന വിശ്വാസത്തെയോ കോടതി തള്ളിക്കളഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button