Latest NewsNewsInternational

രക്തപരിശോധനയ്ക്കിടെ കുഞ്ഞിന് വേദന അറിയാതിരിക്കാന്‍ ഡോക്ടറുടെ പാട്ട്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പരിശോധനയ്ക്കിടെ വാവിട്ടു കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായി ചില സൂത്രപ്പണികള്‍ ഡോക്ടര്‍മാര്‍ ചെയ്യാറുണ്ട്. ചിലര്‍ മധുരം നല്‍കിയുമൊക്കെ കുഞ്ഞുങ്ങളെ കൈയിലെടുക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പാട്ടുപാടി ഒരു കുഞ്ഞിനെ കൈയിലെടുത്തിരിക്കുകയാണ് ഡോക്ടര്‍ റയാന്‍ കോസ്റ്റി.

ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഷാനോന്‍ വെമിസ് എന്നയാളാണ് തന്റെ മകളുടേയും ഡോക്ടറുടേയും വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. രക്ത പരിശോധനയ്ക്കായാണ് ഷാനോന്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്. ‘സാധാരണയായി രക്തം പരിശോധിക്കുമ്പോള്‍ മകള്‍ അസ്വസ്ഥയാകാറുണ്ട്. എന്നാല്‍ ഇതുപോലൊരു പ്രതികരണം ഇതാദ്യമായാണ്. ഒരുതുള്ളി കണ്ണീര്‍ പോലും പൊടിഞ്ഞില്ല. ഇതുപോലുള്ള ഒരു ഡോക്ടറെ ഞാന്‍ വേറെ കണ്ടിട്ടില്ല, തികച്ചും അത്ഭുതകരമാണെന്നാണ് ഷാനോന്റെ പ്രതികരണം. കുഞ്ഞിന് വേദ അറിയാതിരിക്കാന്‍ ഡോ. റയാന്‍ കോറ്റ്സി മനോഹരമായി പാട്ടുപാടുകയായിരുന്നു. ഡാക്ടറുടെ പാട്ട് ഇഷ്ടപ്പെട്ട കുഞ്ഞ് വേദനമറന്ന് അദ്ദേഹത്തെ ക്ഷമയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ജോലി എന്നത് മാസാവസാനത്തെ ശമ്പളപരിശോധനയേക്കാള്‍ വലുതാണ് എന്നതിന് ഒരു ഉദാഹരണമാണിതെന്നും ഷാനോന്‍ പങ്കുവെച്ച വീഡിയോയുടെ ചുവടെ കുറിച്ചു. 17 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഡോക്ടറെ അഭിനന്ദിച്ചു നിരവധിപേര്‍ രംഗത്തെത്തി.

https://www.facebook.com/shannonwemyssx/videos/2722911977773134/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button