Latest NewsNewsInternational

മനുഷ്യ മുഖവുമായി ഒരു മത്സ്യം; ഭീതിയും അത്ഭുതവും സൃഷ്ടിച്ച് വീഡിയോ

ചൈന: മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായുമുള്ള ഒരു മത്സ്യം. വിചിത്രവും അതേസമയം ഭീതിയും അത്ഭുതവും സൃഷ്ടിക്കുന്ന ഈ മത്സ്യത്തിന്റെ വീഡിയോ വൈറലാവുന്നു. മനുഷ്യന്റെ മുഖത്തോട് നല്ല സാമ്യമാണ് ഈ മത്സ്യത്തിന്. ചൈനയിലെ മിയാവോ ഗ്രാമം സന്ദര്‍ശിച്ച യുവതിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗ്രാമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് യുവതിയുടെ ക്യാമറയില്‍ ഈ മത്സ്യം കുടുങ്ങിയത്. ഗ്രാമത്തിലെ ജലാശയത്തിലാണ് ഇതിനെ കണ്ടത്. പതിനാല് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ പൂര്‍ണ്ണമായും മനുഷ്യമുഖമുള്ള മത്സ്യത്തെ കാണാം. ഡെയിലി മെയിലിന് ഈ വീഡിയോ യുവതി പങ്കുവെച്ചു. തുടര്‍ന്ന് മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഇവര്‍ ഈ ക്ലിപ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ.

https://youtu.be/cFD5K2mET9k

shortlink

Related Articles

Post Your Comments

Related Articles


Back to top button