KeralaLatest NewsNews

വീട്ടിലേക്കുള്ള വഴിയില്‍ കൊടിമരം സ്ഥാപിച്ചു; ചോദ്യം ചെയ്ത വീട്ടുകാര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം- വീഡിയോ

കാസര്‍കോട്: വീട്ടിലേക്കുള്ള വഴിയില്‍ അനുവാദമില്ലാതെ കൊടിമരം സ്ഥാപിച്ച് സിപിഎം പ്രവര്‍ത്തകര്‍. സംഭവം ചോദ്യം ചെയ്ത വീട്ടുകാരെ അതിക്രമിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരുടെ വീഡിയോ പുറത്തുവന്നു. കാസര്‍കോട് ജില്ലയിലെ ബീംബുങ്കലിലാണ് സംഭവം. ജസിന്‍ എന്ന യുവാവാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിപിഎമ്മുകാര്‍ അമ്മയെയും പെങ്ങളെയും അസഭ്യം പറയുകയും കൊല്ലുമെന്നും ഭീഷണിപെടുത്തുകയും ചെയ്യുന്ന ദൃശ്യമെന്ന് പറഞ്ഞാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നവരാണെന്നും യുവാവ് കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ വീട്ടിലേക്കുള്ള വഴിയില്‍ കോണകം നാട്ടിയത് ചോദ്യം ചെയ്തതിനു അന്തം കമ്മികള്‍ കയ്യേറ്റം ചെയ്യുകയും അമ്മയെയും പെങ്ങളെയും അസഭ്യം പറയുകയും കൊല്ലുമെന്നും ഭീഷണിപെടുത്തുകയും ചെയ്യുന്ന ദൃശ്യം….. എനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നവരാണ്

https://www.facebook.com/k.jessin/videos/2737431642967669/?t=12

shortlink

Related Articles

Post Your Comments

Related Articles


Back to top button