Latest NewsIndia

ശിവസേനയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞു, ഗവർണ്ണർ എൻസിപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു

48 മണിക്കൂർ കൂടി തങ്ങൾക്ക് അനുവദിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ ഭഗത് സിങ് കോഷിയാരി അത് തള്ളിക്കളഞ്ഞിരുന്നു.

ബിജെപിക്ക് ശേഷം ശിവസേനയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണ്ണർ സേനക്ക് അനുവദിച്ച സമയം കഴിഞ്ഞതോടെ അടുത്ത വലിയ ഒറ്റക്കക്ഷിയായ എൻസിപിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. അതെ സമയം ശിവസേനയ്ക്ക് കൊണ്ഗ്രെസ്സ് അവസാന നിമിഷം പിന്തുണ നൽകുന്ന കാര്യത്തിൽ നിന്നും പിന്മാറിയെന്നാണ് റിപ്പോർട്ട്. 48 മണിക്കൂർ കൂടി തങ്ങൾക്ക് അനുവദിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ ഭഗത് സിങ് കോഷിയാരി അത് തള്ളിക്കളഞ്ഞിരുന്നു.

വീണ്ടും അനിശ്ചിതത്വം: പിന്തുണയില്‍ ഉറപ്പ് പറയാതെ കോണ്‍ഗ്രസ്, ശിവസേന 48 മണിക്കൂർ സമയം ചോദിച്ചത് തള്ളി ഗവർണ്ണർ

ഗവര്‍ണറെ കണ്ട ശിവസേന നേതാക്കള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചില്ല. മറിച്ച്‌ സമയം നീട്ടിചോദിക്കുകയായിരുന്നു. കോണ്‍ഗ്രസും എന്‍സിപിയും പിന്തുണക്കത്ത് ഇതുവരെയും നല്‍കിയിട്ടില്ലെന്ന് ആദിത്യ താക്കറെ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം ഗവര്‍ണര്‍ സമയം നീട്ടി നല്‍കാതെ മറ്റ് നടപടിക്രമങ്ങളിലേക്ക് ഗവര്‍ണര്‍ നീങ്ങുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍.കൂടാതെ എൻസിപി സർക്കാർ ഉണ്ടാക്കിയില്ലെങ്കിൽ പിന്നീട് രാഷ്‌ട്രപതി ഭരണത്തിലേക്ക് മഹാരാഷ്ട്ര പോകുമെന്നാണ് സൂചനകൾ. അതെ സമയം തങ്ങളെ ഗവർണ്ണർ ക്ഷണിച്ച കാര്യം അറിയില്ലെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന, എന്നാൽ ഇവർ ഉടൻ തന്നെ ഗവർണറെ കാണുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button