KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിന് തലവേദനയായി മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും ശീതസമരവും

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാറിന് തലവേദനയായി മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയും ശീതസമരവും. മന്ത്രിമാരായ ജി.സുധാകരന്റെയും തോമസ് ഐസക്കിന്റെയും പോരാണ് ഇപ്പോള്‍ സിപിഎമ്മിനും സര്‍ക്കാറിനും തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കിഫ്ബിക്കെതിരായ സുധാകരന്റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി.

Read Also:പൂതനാ പരാമര്‍ശം : തെരഞ്ഞെടുപ്പിനെ ബാധിച്ചു : മന്ത്രി ജി.സുധാകരനെതിരെ വിമര്‍ശനം

സുധാകരന്‍ – ഐസക് വിഭാഗങ്ങളുടെ ഗ്രൂപ്പ് പോര് ആലപ്പുഴയിലെ സിപിഎമ്മിനുളളില്‍ നേരത്തെ തന്നെ പ്രതിസന്ധി തീര്‍ത്തിരുന്നു. ഒരിടവേളക്ക് ശേഷം അരൂര്‍ തെരഞ്ഞെടുപ്പോടെ ഇത് വീണ്ടും കനത്തു. തോല്‍വിക്ക് കാരണം സുധാകരന്റെ പൂതന പരാമര്‍ശമാണെന്നായിരുന്നു മറുവിഭാഗത്തിന്റെ പ്രചാരണം. ഇതിന് മറുപടിയെന്നോണമാണ് ഐസക്കിനേയും ധനവകുപ്പിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തി കഴിഞ്ഞ ദിവസം ജി.സുധാകന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ആലപ്പുഴയിലെ കുടിവെളള പ്രശ്‌നം വഷളായതും ഗ്രൂപ്പ് പോരിന്റെ തീവ്രത കൂട്ടി.

മന്ത്രിമാര്‍ തമ്മിലുളള തര്‍ക്കം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുളളിലുണ്ട്. കിഫ്ബിക്കെതിരായ സുധാകരന്റെ വിമര്‍ശനം പ്രതിപക്ഷത്തിന് കിട്ടിയ രാഷ്ട്രീയ ആയുധമാവുകയും ചെയ്തു. കിഫ്ബിയെ സംബന്ധിച്ച് പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങളാണ് മന്ത്രിസഭയിലെ ഒരംഗം തന്നെ ശരിവെക്കുന്നത്. കിഫ്ബിയില്‍ ക്രമക്കേടില്ലെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച വാദം. ഇതിനെയാണ് സുധാകരന്‍ പരസ്യമായി തളളിപ്പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തു നിലപാടെടുക്കുന്നുവെന്നതും നിര്‍ണ്ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button