KeralaLatest NewsNews

മലബാർ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളുടെ കാലാവധി നീട്ടും; നിയമ ഭേദഗതി വരുന്നു

തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളുടെ കാലാവധി നീട്ടുമെന്ന് സർക്കാർ. കാലാവധി നീട്ടാൻ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്കൊന്നും നൽകാത്ത ആനുകൂല്യം മലബാറിന് നൽകിയത് ബിജെപി വിട്ട് സിപി എമ്മിലെത്തിയ ഓ കെ വാസുവിനെ പ്രീതിപ്പെടുത്താനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റ് ആക്ടിലെ ഏഴ് എ വകുപ്പിലാണ് ഭേദഗതി കൊണ്ടുവന്നത്.

അതേസമയം, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 29 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് 50 ലക്ഷത്തിലധികം രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒ ആർ കേളു എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 43.5 ലക്ഷം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഏഴ്‌ ലക്ഷം രണ്ട്‌ ക്ഷേത്രങ്ങക്കുളങ്ങളുടെ നവീകരണത്തിനുമാണ് നൽകിയത്.

ALSO READ: ശബരിമല യുവതീ പ്രവേശന വിധി: ക്ഷേത്രവും, പരിസരവും കനത്ത സുരക്ഷാവലയത്തിൽ; കർമ സമിതി പറഞ്ഞത്

ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ധനസഹായം, ഓണം ഉത്സവബത്ത എന്നിവ മലബാർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും അനുവദിക്കുന്നുണ്ട്. ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, ഗ്രാറ്റ്വറ്റി, ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button