KeralaLatest News

മലപ്പുറത്തെ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുല്‍ ഗഫൂര്‍ (28), മുഹമ്മദ് ഷരീഫ് (36), ഏലപ്പറമ്പന്‍ ബഷീര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആത്മഹത്യ ചെയ്തത്. സ്വ മതത്തിലുള്ള പെണ്‍കുട്ടിയുമായി ഷാഹിര്‍ പ്രണയത്തിലായിരുന്നു.

ഇതറിഞ്ഞ പെണ്‍കുട്ടികളുടെ ബന്ധുകള്‍ ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എസ്‌ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഷാഹിറിനെ രണ്ട് മണിക്കൂറോളം തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍ വച്ച് വിഷം കഴിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button