Latest NewsLife Style

അധികം ആരും അറിയാത്ത മള്‍ബറിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്

നിരവധി പോഷക ഘടകങ്ങളാല്‍ സമ്പന്നമാണ് മള്‍ബറി. ഫൈറ്റോന്യൂട്രിയന്റുകള്‍, ഫ്ളെവനോയ്ഡുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവ അടങ്ങിയ മള്‍ബറി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഉത്തമമാണ്. രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. രക്തംകട്ടപിടിക്കുന്നത് തടയുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച പരിഹരിക്കാന്‍ സഹായകമാണ്. മള്‍ബറിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൈറ്റമിന്‍ സി ഫ്രീറാഡിക്കലുകളോട് പൊരുതുകയും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മള്‍ബറിയിലെ ജീവകം കെയും കാല്‍സ്യവും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നാരുകളും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം തടയാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button