KeralaLatest NewsNewsIndia

ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹർജികളിൽ നിർണായക വിധി പ്രസ്താവിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ 56 പുനഃപരിശോധനന ഹർജികളിൽ നിർണായക വിധി.  ഹർജികൾ വിപുലമായ 7 അംഗ ഭരണഘടന ബെഞ്ചിനു വിട്ടുകൊണ്ട്  വിധി പ്രസ്താവിച്ചു. ശബരിമല യുവതീപ്രവേശനമടക്കം മുസ്ലീം സ്ത്രീകളുടെയും, പാഴ്സി സ്ത്രീകളുടെ ആരാധനാലായങ്ങളിലേക്കുള്ള പ്രവേശനവും, 7 അംഗ ഭരണഘടന ബെഞ്ച് ഒരുമിച്ച് പരിഗണിക്കുമെന്നും വിധിയില്‍ പറയുന്നു. അതേസമയം 7 അംഗ ബെഞ്ച് കേസ് പരിഗണക്കുന്നതു വരെ നിലവിലെ ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ല .

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കം മൂന്ന്‍ ജഡ്ജിമാരാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. ഏകകണ്ഠമായ തീരുമാനം അല്ല  ഉണ്ടായത്. അഞ്ചിൽ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, റോഹിന്‍റൻ നരിമാന്‍ എന്നിവര്‍ വിയോജിച്ചു. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണ്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Also read : ശബരിമല യുവതി പ്രവേശനം : കേസിന്റെ നാൾവഴികളിലൂടെ

2018 സെപ്റ്റംബര്‍ 28ന് ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ എം കാൻവീൽക്കര്‍ എന്നിവരായിരുന്നു
യുവതി പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഭൂരിപക്ഷ വിധി. ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാര്‍ യുവതീപ്രവേശനം ശരിവെച്ചപ്പോൾ, ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി.

Also read : മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം; സുപ്രീംകോടതി തീരുമാനം ഇങ്ങനെ

വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാർ ശ്രമങ്ങൾ വിവാദങ്ങൾക്കും സംഘര്‍ഷങ്ങൾക്കും കാരണമായി. വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികൾ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടു. ഫെബ്രുവരി ആറിന് ഒറ്റദിവസത്തെ വാദം കേൾക്കലിന് ശേഷം വിധി പറയാൻ മാറ്റിവെച്ചു. ശേഷ ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ്  പുനഃപരിശോധന ഹര്‍ജികളിൽ ഇന്ന് നിർണായക വിധി വന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button