Latest NewsNewsInternational

ഗാസയിൽ ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഗാസാ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന മിസൈലാക്രമണങ്ങളിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദിനെ (പിഐജെ) ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. മരിച്ചവരിൽ 3 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടെ 34 പലസ്തീൻകാർ ഉൾപ്പെടുന്നു. ഇന്നലെ പുലർച്ചെ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ സംഘർഷത്തിന് അയവു വന്നിട്ടുണ്ട്. ഗാസയിൽ നിന്ന് ഇന്നലെയും ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം ഉണ്ടായി. ഇസ്രയേൽ പക്ഷത്ത് ആൾനാശമില്ല. ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ പിഐജെയുടെ മുതിർന്ന കമാൻഡർ ബഹാ അബുൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടതാണു സംഘർഷം രൂക്ഷമാക്കിയത്. എന്നാൽ ഗാസ ഭരിക്കുന്ന ഹമാസ് ഇക്കുറി സംഘർഷത്തിൽ ഇടപെട്ടില്ല.

ALSO READ: കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ യുഎഇ സൈനികന് വീരമൃത്യു

ഇസ്രയേലിനു നിരന്തര തലവേദനയായിരുന്ന പിഐജെ കമാൻഡറെ വധിച്ചു. ഗാസയിൽ നിന്നുള്ള ആക്രമണങ്ങളോട് തുടർന്നും ഈ നിലയിൽ പ്രതികരിക്കുമെന്നും ഇസ്രയേൽ‌ മുന്നറിയിപ്പു നൽകി. ഗാസാ ആക്രമണം വിജയമായിരുന്നെന്ന് ഇസ്രയേൽ ഇന്നലെ വെടിനിർത്തലിനു ശേഷം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button