Latest NewsNewsIndia

നേ​വി ഉ​ദ്യോ​ഗ​സ്ഥ​നെ സ്വയം വെ​ടി​വ​ച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

മുംബൈ : നേ​വി ഉ​ദ്യോ​ഗ​സ്ഥ​നെ സ്വയം വെ​ടി​വ​ച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ഐ​എ​ൻ​എ​സ് ‌ആം​ഗ്രെ​യി​ലെ നേ​വ​ൽ സ്റ്റേ​ഷ​നി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ്(25) ആ​ണ് ആത്മഹത്യ ചെയ്തത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പൂ​ളി​ൽ വെ​ടി​യേ​റ്റ നിലയിൽ കണ്ടെത്തിയ അ​ഖി​ലേഷിനെ ഉടൻ തന്നെ ഐ​എ​ൻ​എ​ച്ച്എ​സ് അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സം​ഭ​വ​ത്തി​ൽ ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റി​വോ​ൾ​വ​റി​ലെ ഒ​രു തി​ര ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ളാ​ബ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനാപകടം : പ്രമുഖ ഗായികയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button