CricketLatest NewsNewsSports

മുഷ്താഖ് അലി 20-20 : രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി

തിരുവനന്തപുരം : മുഷ്താഖ് അലി 20-20യിൽ രാജസ്ഥാനെതിരായ പോരാട്ടത്തിൽ കേരളത്തിന് തോൽവി. ഏഴ് വിക്കറ്റ് ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 20 ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ മൂന്ന് ഓവറുകള്‍ ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

രാജേഷ് ബിഷ്ണോയി(51 പന്തില്‍ പുറത്താകാതെ 76 റണ്‍സ്), അര്‍ജിത് ഗുപ്ത (22 പന്തില്‍ പുറത്താകാതെ 44 റണ്‍സ്) എന്നിവരുടെ തകര്‍പ്പന്‍ പോരാട്ടമാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. ഇരുവരും ചേര്‍ന്ന് 83 റണ്‍സാണ് നേടിയത്. രാജസ്ഥാന് വേണ്ടി ദീപക് ചഹറും ഖലീല്‍ അഹമ്മദും രണ്ടു വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. സഞ്ജു സാംസണ്‍ നേടിയ(39 പന്തില്‍ 53 റണ്‍സ്) അര്‍ധ സെഞ്ചുറി കേരളത്തിനു മികച്ച സ്കോര്‍ സമ്മാനിച്ചു. മുന്‍ നായകന്‍ സച്ചിന്‍ ബേബി 29 പന്തില്‍ 47 റണ്‍സ് നേടി. ഓപ്പണര്‍ വിഷ്ണു വിനോദ് 36 റണ്‍സ് നേടി പുറത്തായി. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് കേരളം പരാജയപ്പെട്ടത്.

Also read : അഫ്‌ഗാനെതിരെ ഇന്ത്യക്ക് നാടകീയ സമനില

shortlink

Related Articles

Post Your Comments

Related Articles


Back to top button