Latest NewsIndia

സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ചേരും, അയോധ്യവിധിയും ശബരിമല വിധിയും വിലയിരുത്തും

ബാബരി മസ്ജിദ് നിന്നിരുന്ന തര്‍ക്ക ഭൂമി രാമക്ഷേത്രത്തിനായി നല്‍കിയ സുപ്രീം കോടതി വിധിയിലും സിപിഎം പോളിറ്റ് ബ്യുറോ ചര്‍ച്ച നടത്തി നിലപാടെടുക്കും.

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന ഹര്‍ജികള്‍ക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും.ബാബരി മസ്ജിദ് നിന്നിരുന്ന തര്‍ക്ക ഭൂമി രാമക്ഷേത്രത്തിനായി നല്‍കിയ സുപ്രീം കോടതി വിധിയിലും സിപിഎം പോളിറ്റ് ബ്യുറോ ചര്‍ച്ച നടത്തി നിലപാടെടുക്കും.

ശബരിമല: കുറച്ച് യുവതികൾ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക് ചെയ്‌തിട്ടുണ്ട്‌; ഡിജിപി പറഞ്ഞത്

ശബരിമലയില്‍ യുവതിപ്രവേശനത്തിന് അനുകൂലമായ നിലപാട് മാറ്റില്ലെങ്കിലും പുതിയ സാഹചര്യത്തില്‍ തിടുക്കം കാണിക്കേണ്ടെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ഘടകം പിബിക്ക് നല്കും. ഇതും പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button