Latest NewsNewsGulf

പ്രവാസി മലയാളികൾക്കായുള്ള നിയമ സഹായ പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു

പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നിവിടങ്ങളിലും ഇപ്പോൾ ലഭ്യമാണ്. മറ്റ് രാജ്യങ്ങളിലും പദ്ധതി ഉടൻ നിലവിൽ വരും.ബഹറിൻ, അബുദാബി എന്നിവിടങ്ങളിൽ നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് പദ്ധതി.

ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പദ്ധതിയിൽ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകൾ ഫയൽ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര/ ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക എന്നിവയാണ് പ്രധാനമായും നൽകുന്നത്.കേരളത്തിൽ നിന്ന് മധ്യകിഴക്കൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് അഞ്ജത മൂലം അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. ഇന്ത്യൻ പാസ്പോർട്ടും സാധുവായ തൊഴിൽ അല്ലെങ്കിൽ സന്ദർശക വിസയിലുള്ള മലയാളികൾക്കോ അല്ലെങ്കിൽ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കൾ/ സുഹൃത്തുക്കൾ വഴിയോ സഹായം തേടാൻ അർഹതയുണ്ട്.

Also read : മാലി ദ്വീപില്‍ അവസരം: ശമ്പളം 70,000 രൂപ മുതൽ 85,000 രൂപ വരെ

പ്രവാസി നിയമ സഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, [email protected], [email protected]ലോ സമർപ്പിക്കണം. അപേക്ഷാഫോറം www.norkaroots.org ലഭിക്കും. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Also read :അനധികൃത മരുന്നുകള്‍ പിടികൂടി: പിടിച്ചെടുത്തവയില്‍ ലൈംഗികോത്തേജക മരുന്നുകളും ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും

shortlink

Related Articles

Post Your Comments

Related Articles


Back to top button