Latest NewsKeralaNews

ബസ്സ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്ന് പിടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു

കൊല്ലം : ബസ്സ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കടന്ന് പിടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് അഞ്ചല്‍ പോലീസില്‍ ഏല്പിച്ചു.അഞ്ചല്‍ പടിഞ്ഞാറെ വയല സ്വദേശി ഉണ്ണികൃഷ്ണനെ(40)യാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കസ്റ്റഡിയില്‍ എടുത്ത യുവാവിനെ ആശുപത്രിയില്‍ എത്തിച് പ്രാഥമിക ചികിത്സ നല്‍കിയശേഷം സംഭവത്തില്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു.

Read Also :വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

അഞ്ചല്‍ ആര്‍. ഓ. ജഗ്ഷനില്‍നിന്നും കുളത്തുപ്പുഴ ബസില്‍ കയറിയ പെണ്കുട്ടിയെയാണ് ബസില്‍ വെച്ച് ശല്യം ചെയ്തത്. ശല്ല്യം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി ബന്ധുക്കളെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. കൈതാടിയില്‍ വെച് നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും ബസ്സ് തടഞ്ഞ് നിര്‍ത്തി യുവാവിനെ പിടിച്ചിറക്കി കൈകാര്യം ചെയ്തശേഷം അഞ്ചല്‍ പോലീസിനെ എല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്കുട്ടിയുടെ പരാതിയില്‍ പോക്‌സോ വകുപ്പ് ചുമത്തി ഉണ്ണികൃഷ്ണനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button