Latest NewsNewsSaudi ArabiaGulf

ഗൾഫ് രാജ്യത്ത് നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ അറസ്റ്റിൽ : നിരോധിത വസ്തുക്കളും പിടികൂടി

റിയാദ് : നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ . സുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയവരാണ് ഇവരെ പിടികൂടിയത്. ആലുമുഹമ്മദിലെ അല്‍ഹുറ മലയിലെ ഗുഹകളിലും മറ്റുമായാണ് ഇവര്‍ താമസിച്ചിരുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവരും, തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും, മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കള്‍ കടത്തിയവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നു അധികൃതർ അറിയിച്ചു. സിഗിരറ്റ് , മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ വന്‍ശേഖരവും ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്. പിടിയിലായവരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.

Also read : സൗദിയിലെ ലേബര്‍ വിസ : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ച് സൗദി തൊഴില്‍ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button