KeralaLatest NewsNews

പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണത്തെ പേടിച്ച് പിണറായി സർക്കാർ; കൊല്ലപ്പെട്ട യുവാവിന്റെ പിതാവു സമർപ്പിച്ച ഹർജിയെ നേരിടാൻ 20 ലക്ഷം മുടക്കി വക്കീലിനെ ഇറക്കുന്നു

മകനെ കൊലപ്പെടുത്തിയവർക്കെതിരെ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെടുന്ന പിതാവിനെതിരെ വാദിക്കാൻ സർക്കാർ ഖജനാവിൽനിന്ന് ഇതുവരെ ആകെ അനുവദിച്ചത് 46 ലക്ഷം രൂപ. ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവു വേറെ

തിരുവനന്തപുരം: പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി വെട്ടിക്കൊന്ന കേസ് സിബിഐക്കു വിടുന്നതിനെ പേടിച്ച് പിണറായി സർക്കാർ. കേസ് സിബിഐക്കു വിടരുതെന്നു വാദിക്കാനായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവു സമർപ്പിച്ച ഹർജിയെ നേരിടാൻ 20 ലക്ഷം മുടക്കി ഡൽഹിയിൽ നിന്ന് വക്കീലിനെ സർക്കാർ ഇറക്കുന്നു. ഇതേ ഹർജിക്കെതിരെ ഹൈക്കോടതിയിൽ വാദിക്കാനായി ഡൽഹിയിൽ നിന്നു കൊണ്ടുവന്ന അഭിഭാഷകനു സർക്കാർ 25 ലക്ഷം രൂപ കഴിഞ്ഞ മാസവും അനുവദിച്ചിരുന്നു. മകനെ കൊലപ്പെടുത്തിയവർക്കെതിരെ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെടുന്ന പിതാവിനെതിരെ വാദിക്കാൻ സർക്കാർ ഖജനാവിൽനിന്ന് ഇതുവരെ ആകെ അനുവദിച്ചത് 46 ലക്ഷം രൂപ. ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവു വേറെ.

ALSO READ: നിശ്ചയിച്ചപോലെ ശരത്തിനേയും കൃപേഷിനേയും ചേര്‍ത്തു നിര്‍ത്തി അവരുടെ വിവാഹം: വേദിയില്‍ കണ്ണീരണിഞ്ഞ് സുഹൃത്തുക്കള്‍

പുതിയ അഭിഭാഷകൻ മനീന്ദർ സിങ്ങിന് 20 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒപ്പമെത്തുന്ന സഹായിക്ക് 1 ലക്ഷം രൂപ നൽകാനും തീരുമാനിച്ചു. കഴിഞ്ഞ തവണ വാദത്തിനിടെ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായതോടെയാണു പകരം മറ്റൊരു അഭിഭാഷകനെ കൊണ്ടുവരുന്നത്. പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേസ് സിബിഐക്കു കൈമാറി ഉത്തരവായി. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാനാണു സർക്കാർ പണം ചെലവിടുന്നത്. കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെ പിതാവ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button