Latest NewsNewsIndia

സാമ്പത്തിക പ്രതിസന്ധി: വരുമാനം കൂട്ടാനുള്ള മാർഗങ്ങളുമായി കേരള സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തെ രക്ഷിക്കാനുള്ള നീക്കവുമായി പിണറായി സർക്കാർ. ഇതിന്റെ ആദ്യ പടിയെന്നോളം വരുമാനംകൂട്ടാനുള്ള മാർഗങ്ങളെപ്പറ്റി സർക്കാർ ചർച്ചതുടങ്ങി. ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില വീണ്ടും വർധിപ്പിച്ചേക്കും. ഭൂമിയുടെ പ്രത്യേകത, വാണിജ്യമൂല്യം എന്നിവ കണക്കിലെടുത്തുള്ള ന്യായവില നിർണയസംവിധാനത്തിലേക്ക് കടക്കാനും ഇടയുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് മുദ്രപ്പത്രത്തിലൂടെയും രജിസ്‌ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം. സമീപകാലത്തൊന്നുമില്ലാത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. വരുമാനംകൂട്ടാനുള്ള മാർഗങ്ങളെപ്പറ്റി ശുപാർശചെയ്യാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച വകുപ്പുസെക്രട്ടറിമാരുടെ സമിതി ആദ്യയോഗം ചേർന്നു. മറ്റ് നികുതികളെല്ലാം പരമാവധിയായതിനാൽ ഭൂമിയുടെ ന്യായവില കൂട്ടലാണ് സമിതിയുടെ മുന്നിൽവന്ന പ്രധാന നിർദേശം.

ALSO READ: കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസുകൾ ആരംഭിച്ചു

ന്യായവില 10 ശതമാനം 2018-19ലെ ബജറ്റിലും വർധിപ്പിച്ചിരുന്നു. എന്നിട്ടും കേരളത്തിലാകമാനം ന്യായവില അതിന്റെ വിപണിവിലയെക്കാൾ വളരെത്താഴെയാണ്. വൻവിലയുള്ള ഭൂമി വിൽക്കുമ്പോൾ ആധാരത്തിൽ ന്യായവില കാണിച്ചാൽമതി. ഇതിനുള്ള രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമേ ഈടാക്കാനാവൂ. ഇതിലൂടെ സർക്കാരിന് വൻനഷ്ടമുണ്ടാവുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button