Latest NewsKeralaNews

രണ്ടായിരത്തോളം കോടി രൂപ മുതല്‍മുടക്കില്‍ കേന്ദ്രം കൊണ്ടു വന്ന പദ്ധതി പേരുമാറ്റി ഭരണനേട്ടമായി അവതരിപ്പിക്കുന്ന പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രണ്ടായിരത്തോളം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവില്‍ പവര്‍ഗ്രിഡ് നടപ്പാക്കുന്ന പദ്ധതി കെ എസ്ഇബിയുടെ പദ്ധതിയായി അവതരിപ്പിച്ച് പ്രചാരണം നടത്തുകയും ഉദ്ഘാടനമഹാമഹം നടത്തുകയും സ്വന്തം ചിത്രം അച്ചടിച്ച് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഇത്രയും വിലകുറഞ്ഞ രാഷ്ട്രീയം ഒരു മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഭൂഷണമല്ല. ഒരു കേന്ദ്ര പദ്ധതിയെ ഇത്ര നഗ്നമായി സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത് കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന ഒരുനാട്ടിലാണെന്ന് പിണറായി വിജയന്‍ മറന്നുപോകരുതെന്നും സുരേന്ദ്രന്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപൂർവ്വം ശ്രീ. പിണറായി വിജയന്,
ഇത്രയും വിലകുറഞ്ഞ രാഷ്ട്രീയം ഒരു മുഖ്യമന്ത്രിക്കും സർക്കാരിനും ഭൂഷണമല്ല. ഒരു കേന്ദ്ര പദ്ധതിയെ ഇത്ര നഗ്നമായി സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്നത് കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന ഒരുനാട്ടിലാണെന്ന് അങ്ങ് മറന്നുപോകരുത്. രണ്ടായിരത്തോളം കോടി രൂപ കേന്ദ്ര സർക്കാർ ചെലവിൽ പവർഗ്രിഡ് നടപ്പാക്കുന്ന പദ്ധതി കെ. എസ്. ഇ. ബിയുടെ പദ്ധതിയായി അവതരിപ്പിച്ച് പ്രചാരണം നടത്തുകയും ഉദ്ഘാടനമഹാമഹം നടത്തുകയും സ്വന്തം ചിത്രം അച്ചടിച്ച് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവർ ഒരിടത്തുപോലും പ്രധാനമന്ത്രിയുടേയും ഊർജ്ജമന്ത്രിയുടേയും പേരുപോലും വെച്ചില്ല എന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തനി അൽപ്പത്തരമായിപ്പോയി. കൂടംകുളം കൂടംകുളം എന്നും പറഞ്ഞ് വി. എസ്. അച്യുതാനന്ദനും സി. പി. എമ്മും ഈ പദ്ധതിക്കെതിരെ രംഗത്തുവരികയും ദീർഘകാലം തടസ്സപ്പെടുത്തുകയും ചെയ്തത് കേരളം മറന്നിട്ടില്ല. പദ്ധതി യാഥാർത്ഥ്യമാക്കാൻ കേന്ദ്രത്തിന് കോടതി കയറേണ്ടിവരികയും ചെയ്തത് മറക്കരുത്. ഉദ്ഘാടന മഹാമഹത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി കേന്ദ്രത്തിന്റെ ചെലവിൽ നടക്കുന്ന സി. ഐ. ടി. യു സമ്മേളനങ്ങൾക്കും ധൂർത്തിനും പവർഗ്രിഡിലെ സി. പി എം ഉദ്യോഗസ്ഥർ കണക്കു പറയേണ്ടിവരുമെന്ന് ഉറപ്പാണ്.

https://www.facebook.com/KSurendranOfficial/posts/2614363911981562?__xts__%5B0%5D=68.ARA-fo7RpJP8VW2VZeID6uxYdNzGx0-4dkHrS3k-o4aAzVcgoEnHLzzr7wCjWMZTpWMnY98cfzgiVQu_EkmCom9hU-NDwhTIaVPdntyNaEI-NT-YwZSg7ggHI1MiIuwUIo-4jFVFLejsTbtRVgyWgiBu-doydCdGK9kMtTNwh5hFDkgXqWMCPGbO28K9eK2VyHgsi8DUO_cfcqzAZBDnqmm9LBKUyR-0bVbEe8htefNy2eLROqo2wnRziHfy2s3Syak5JM_YFBc3NQhP97_cGr8j3sdnvjcE5RMqN_rEtoAw8xGaf8lgM4bGgZ31prLY8GhnrqjNDtqKOLBauphE5X9Cfw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button