Latest NewsIndiaNews

മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ കേന്ദ്ര സർക്കാർ നടത്തിയത് ഓപ്പറേഷന്‍ ദീപാവലി; 14 ഭീകരര്‍ കൊല്ലപ്പെട്ടു

കൊച്ചി: മാവോയിസ്റ്റ് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഓപ്പറേഷന്‍ ദീപാവലിയില്‍ കേരളത്തിലെ അട്ടപ്പാടിയില്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 14 ഭീകരര്‍. കേരളം,ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷന്‍ നടപ്പാക്കിയത്. കേരളത്തിലെ അട്ടപ്പാടിയിലെ 4 പേര്‍ ഉള്‍പ്പെടെ 14 പേരാണ് രാജ്യത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അതേ സമയം ഇതേ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഒക്ടോബര്‍ 26,27,28,29 തീയതികളിലാണ് രാജ്യത്ത് സുരക്ഷ സേനകളും മാവോയിറ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നത്. കശ്മീര്‍,ബംഗ്ലാദേശ് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമായതോടെ നുഴഞ്ഞു കയറ്റവും കുറഞ്ഞു. എന്നാല്‍ വിദേശ ഭീകര സംഘടനകള്‍ പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് പണം നല്‍കി സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

ALSO READ: നാല് ജില്ലകളിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പോലീസ് സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ദീപാവലി എന്ന പേരില്‍ മാവോയിസ്റ്റ് ഭീകരരുടെ വേട്ട തയ്യാറാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സേന ദൗത്യമേറ്റെടുത്തപ്പോള്‍ കേരളത്തില്‍ ചുമതല തണ്ടര്‍ബോള്‍ട്ടിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button