Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കിടക്കയില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച 16 കാരന്‍ അറസ്റ്റിൽ

ഗുരുഗ്രാം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കിടക്കയില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച 16 കാരന്‍ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ സെക്ടര്‍ 51ൽ നവംബര്‍ 14നാണ് പതിനഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പതിനാറുകാരന്‍ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ കൈകാലുകള്‍ കട്ടിലില്‍ കെട്ടിയിട്ടാണ് ബലാത്സംഗം ചെയ്തത്. ഭര്‍ത്താവിന്റെ അസുഖബാധിതയായി കിടക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് സഹായത്തിനായി പെൺകുട്ടിയെ അമ്മ അയക്കാറുണ്ട്. അന്നേ ദിവസം പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും വീട്ടിലാക്കി ഇവര്‍ ആശുപത്രിയില്‍ പോയ സമയത്താണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : കുടുംബ സുഹൃത്തിന്റെ ബ്ലാക്ക്മെയിലിംഗ്: മധ്യവയസ്കരായ ദമ്പതികള്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുടിച്ച് ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button