KeralaLatest NewsNews

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും ജീവിതം തിരിച്ചുകിട്ടിയ വിഷ്ണുപ്രസാദിന്റേതിന് സമാനമായ അനുഭവം പങ്കുവെച്ച് പ്രവാസിയുടെ കുറിപ്പ്

ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാര്‍ത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനും സ്വരാജ് റൗഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ കണ്ടെത്തി വിഷ്ണുവിന് നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. ഏതാണ്ട് സമാനമായൊരു അനുഭവം പങ്കു വെക്കുകയാണ് പ്രവാസിയായ നിയാസ് നാസര്‍ എന്ന പ്രവാസി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിയാസ് അനുഭവം വിവരിക്കുന്നത്. കമ്പം സ്വദേശി തിരിച്ചു തന്ന എന്റെ ജീവിതം എന്ന തലക്കെട്ടോടെയാണ് ഇദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

നിയാസിന്റെ പോസ്റ്റ്

കമ്പം സ്വദേശി തിരിച്ച് തന്ന എന്റെ ജീവിതം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കേരളത്തിന്റെ പാരമ്പര്യമണ്ണിൽ തനത് സാഹോദര്യത്തിന്റെ നൻമ ഉയർത്തി തങ്ങളുടെ അയൽക്കാരനെ, തന്റെ സഹോദരനെ,മലയാളികൾ ഒന്നടങ്കം നെഞ്ചോട്‌ ചേർത്ത് സ്നേഹം വാരിക്കോരി തിരിച്ചു നൽകുന്ന ഈ കാഴ്ച്ചകൾ എത്ര സുന്ദരമാണ്.
ആശ്വാസ വാക്കുകൾക്ക് അപ്പുറം വലിയ നഷ്ടമായി പോകുമായിരുന്ന ആ ജീവിതമാണ് സണ്ണി വെയ്ൻ അടക്കമുള്ള മലയാള സിനിമ താരങ്ങൾ വരെ ഒന്ന് ചേർന്ന് ഇന്നലെ തിരിച്ചു നൽകിയത്.

“സോഷ്യൽ മീഡിയയുടെ പുണ്യകാലം” നൻമ വറ്റാത്ത മനസ്സുകളുടെ മഹാസംഗമകാലം.

ഈ കാഴ്ച്ചകൾ കാണുമ്പൊൾ സോഷ്യൽമീഡിയ ഇല്ലാതിരുന്ന കാലത്തെ ഒരു സംഭവം ഞാനും ഇവിടെ ഓർത്തു പോവുകയാണ്.

ഏറെ കാലങ്ങൾക്ക് മുൻപ് ,ഏതാണ്ട് 15 വർഷങ്ങൾക്കു മുൻപ്, എന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇതു പോലെ സംഭവിച്ച ഒരു അനുഭവത്തിൽ, സ്വന്തം പണം മുടക്കി എന്നെ ഒരിക്കലും മറക്കാത്ത സ്നേഹം തിരിച്ചു നൽകി സഹായിച്ച നമ്മുടെ അയൽക്കാരനായ, തമിഴ്നാട്ടുകാരനായ, അജ്ഞാതനായ സുഹൃത്തിന്, മൂത്ത സഹോദരന്കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ആ വലിയ മനുഷ്യന് ഞാനും ഈ നിമിഷം ആ ഓർമ്മയിൽ ഒരു നന്ദി പറയട്ടെ.

ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതെന്റെ മാതാപിതാക്കളുടെ പ്രാർത്ഥനയാണ്..
അതുകഴിഞ്ഞാൽ ഒരു പങ്ക് ആ വലിയ മനുഷ്യന്റെ ദാനമാണ്, പ്രാർത്ഥനയോടെ അദ്ദേഹത്തിന് ഞാൻ നന്മകൾ നേരുകയാണ്..

ഉപരിപഠന ആവശ്യത്തിനായി ഞാൻ എന്റെ പിതാവിനൊപ്പം ബാംഗ്ളൂരിലെ പ്രശസ്തമായ കോളേജിലേക്ക് പോയി തിരിച്ചു വരുന്നതിന് ഇടയിലാണ് അത് അന്ന് സംഭവിച്ചത്.അക്കാലം ഇന്നത്തെപ്പോലെ കല്ലട ബസ്സ്ഒന്നും ഉണ്ടായിരുന്നില്ല.നിരവധി ബസ്സുകൾ മാറികയറി വേണം യാത്രക്കാർക്ക് ബംഗളുരുവിലക്ക് പോകേണ്ടത്.കുമളി വഴി അതിർത്തി കടന്ന്സേലത്തെത്തി,അവിടെ നിന്നും ബാംഗളൂരിൽ എത്തി അഡ്മിഷൻ പേപ്പറുകൾ വാങ്ങി ഇന്റർവ്യൂവെല്ലാം കഴിഞ്ഞു ഏറെ സന്തോഷത്തോടെ തിരിച്ചു വരുന്നതിനു ഇടയിൽ വെളുപ്പിന് 2മണിക്ക് കമ്പം ബസ് സ്റ്റാൻഡിൽ വെച്ചാണ് അന്ന് എന്റെ വിലപ്പെട്ട സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് ബസ്സിൽ വെച്ച് ഒന്ന് പുറത്തിറങ്ങി തിരിച്ചു വരുന്നതിനിടയിൽ മോഷ്ടിക്കപ്പെട്ടത്.
ഏതാണ്ട് അഞ്ചോ പത്തോ മിനിറ്റിനുള്ളിലാണ് അതിരാവിലെ അതു സംഭവിച്ചത്, കമ്പം ബസ്സ്റ്റാൻഡിലും പരിസരത്തും നേരം വെളുക്കുവോളം ഞാൻ മനസ്സ് തകർന്ന് ജീവിതം വഴിമുട്ടി എന്ന നിരാശയിൽ മണിക്കുറുകൾ തന്നെ അന്ന് പരക്കംപാഞ്ഞു നടന്നു.
പ്രതീക്ഷയോടെ ഇടയ്ക്കു പരാതി യുമായി ഞാൻ പോലീസ് സ്റ്റേഷൻ എത്തിയെങ്കിലും പാതി ഉറക്കത്തിൽ നിൽക്കുന്ന പോലീസുകാരും എനിക്ക് മുൻപിൽ നിർവികാരതയോടെ കൈമലർത്തുകയായിരുന്നു.

സ്കൂൾതലംമുതൽ കോളേജ് വരെയുള്ള എല്ലാ സർട്ടിഫിക്കറ്റും നഷ്ടപ്പെട്ട വേദനയിൽ അവസാനം ആകെ നിരാശവാനായി ഒരു വിധത്തിൽ വീട്ടിൽ എത്തിയ ഞാൻ നിരന്തര പ്രാർത്ഥനകളുമായി ദിനങ്ങൾ എണ്ണികഴിയുമ്പോഴാണ് പ്രാർത്ഥനയുടെ പുണ്യമോ ആ വലിയ മനുഷ്യന്റെ നൻമയാണോ എന്നറിയില്ല എന്നെ അത്ഭുതപ്പെടുത്തി അത് സംഭവിച്ചത് പോസ്റ്റ്മാന്റെ രൂപത്തിലാണ് ആ അത്ഭുതം എത്തിയത്.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പോസ്റ്റ് ഓഫീസിൽ എത്തിയ എനിക്ക് രജിസ്‌ട്രേഡ് തപാലിൽ എത്തിയ പുറത്ത് തമിഴിൽ എന്തോ എഴുതിയ ഒരു പാഴ്‌സലാണ് ശരിക്കും ആ അത്ഭുതം സമ്മാനിച്ചത്..

എനിക്ക് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളായിരുന്നു ആ പാഴ്‌സലിന് ഉള്ളിൽ ഉണ്ടായിരുന്നത്,
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത് എങ്ങനെയെന്നു ഇപ്പോൾ തമിഴ്നാട് ഗുഡല്ലൂർ സ്വദേശിയായ ത്രിശൂർ നഗരത്തിൽ രാവെന്നോ പകലെന്നോ നോക്കാതെ നിരാശയോടെ അലഞ്ഞ പാവം വിഷ്ണു പ്രസാദിനും ഇന്നലെ മനസ്സിലായിട്ടുണ്ടാവും.

പാഴ്‌സൽ കവറിന്പുറത്ത് എഴുതിയ ആ തമിഴ് ഭാഷയിൽ എഴുതിയ കത്ത്എന്താണെന്നു അറിയാനുള്ള എന്റെ ആകാംക്ഷയിൽ അടുത്തുള്ള ഒരു തമിഴ്നാട് സ്വദേശിയെക്കൊണ്ട് ഞാനത് വായിപ്പിച്ചു..

അതിരാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ വഴിയിൽ കിടന്നുകിട്ടിയ സട്ടിഫിക്കറ്റുകൾ അഡ്രസ് നോക്കി ഏതോ നല്ല മനുഷ്യൻ എനിക്ക് പണം മുടക്കി അയച്ചു തരികയായിരുന്നു, അദ്ദേഹം ആരാണെന്നു എനിക്ക് അറിയാനുള്ള ഒന്നുംഅതിൽബാക്കി വെക്കാതെ ലോകത്ത് എവിടെയോ ആ മനുഷ്യൻ ഇന്നും മറഞ്ഞിരിപ്പുണ്ട്.

ഒരു പക്ഷെ എന്റെ പ്രാർത്ഥനയുടെ പുണ്യമാകാം ആ മനുഷ്യനെ അന്ന് ആ സമയം അവിടെ എത്തിച്ചത്.
സ്രഷ്ടാവിന്റെ പുണ്യം മാത്രം മനസ്സിൽ ആഗ്രഹിക്കുന്ന ഇങ്ങനെ യുള്ള മനുഷ്യർ തീർച്ചയായും എല്ലാ നാട്ടിലും ഉണ്ടാവണം അല്ലേ..?

അവരാണ് യഥാർത്ഥത്തിൽ ഈ ലോകത്തെ സ്വർഗ്ഗമാക്കുന്ന,നിലനിർത്തുന്ന ദൈവപുത്രന്മാർ…

തൃശൂർ കുറുപ്പം റോഡിൽ ഗ്രാഫിക്ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന തളിക്കുളം സ്വദേശി ഷാഹിദിനും പത്താങ്കൽ സ്വദേശി ഇമ്രാനും എന്റെ എല്ലാ അഭിനന്ദങ്ങളും

ഹൃദയംനിറഞ്ഞ പ്രാർത്ഥനകളും.

ഒപ്പം ത്രിശൂർ സ്വരാജ് റൗണ്ടിലൂടെ ഇവരെ വഴിനടക്കാൻ പ്രേരിപ്പിച്ച ലോക സൃഷ്ടാവ്‌നും നന്ദി.

നിയാസ് പാറക്കൽ നാസർ…

https://www.facebook.com/photo.php?fbid=2623004824457912&set=a.447327185359031&type=3&permPage=1

shortlink

Related Articles

Post Your Comments

Related Articles


Back to top button