KeralaLatest NewsNews

അയ്യപ്പ ഭക്തര്‍ക്കായി ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: കഴിഞ്ഞ ദിവസം മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിച്ചത്. നടന്‍ ഉണ്ണി മുകുന്ദന്‍ ശബരിമല ദര്‍ശനത്തിന് ഒരുങ്ങുന്ന അയ്യപ്പഭക്തര്‍ക്ക് ആശംസകളുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഭക്തര്‍ക്ക് ആശംസകളറിയിച്ചത്. ‘ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി…..
ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു. #സ്വാമി ശരണം #തത്വമസി’ എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ പോസ്റ്റ്.

https://www.facebook.com/IamUnniMukundan/posts/2677194652356261

shortlink

Related Articles

Post Your Comments

Related Articles


Back to top button